ഗോത്രവര്‍ഗ കലാപമല്ല; മണിപ്പുരില്‍ നടന്നത്‌ 
ക്രൈസ്‌തവ വേട്ട:
ഫാ. ജോണ്‍സണ്‍ തേക്കടയില്‍

മാവേലിക്കര: മണിപ്പുരിൽ ഗോത്രവർഗ കലാപമല്ല ക്രൈസ്‌തവ വേട്ടയാണ്‌ നടക്കുന്നതെന്ന്‌ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ മലബാർ ഏരിയ ചെയർമാൻ റവ.ഫാ. ഡോ. ജോൺസൺ തേക്കടയിൽ പറഞ്ഞു. സിവൈഎമ്മിന്റെ നേതൃത്വത്തിൽ മാവേലിക്കര തഴക്കര മർത്തോമ പള്ളി അങ്കണത്തിൽ നടത്തിയ പ്രാർഥനാസംഗമവും മണിപ്പുർ ഒരു നേർക്കാഴ്‌ചയും പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെയ്‌ത്തീകൾ ഗോത്രവർഗക്കാരല്ല. കുക്കികൾ അധിവസിക്കുന്ന പ്രദേശം കൈക്കലാക്കാൻ ചില വൻകിട കമ്പനികൾക്ക് അവസരമൊരുക്കാനും അതുവഴി വൻതോതിൽ സാമ്പത്തികം കൈവശമാക്കാനും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കലാപം. രണ്ട്‌ ഭീകരസംഘടനകൾ ക്രിസ്‌ത്യാനികൾക്കുനേരെ ആക്രമണം നടത്തുന്നു. മെയ്‌ത്തീ ഭൂരിപക്ഷ മേഖലയിലും ക്രിസ്‌ത്യൻ പള്ളികൾ തകർക്കപ്പെട്ടു. 4000 തോക്ക്‌ ഭീകരസംഘടനാനുകൂലികൾ തട്ടിയെടുത്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അരംകായ് താങ്കോൾ, മെയ്‌ത്തീ ലിപൂൺ എന്നീ ഭീകരസംഘടനകൾക്ക് മണിപ്പുർ പൊലീസ് തോക്കുകൾ കൈമാറുകയായിരുന്നു. വസ്‌തുതകൾ മറച്ചുപിടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.