ഭാവന : ഒരു ന്യൂജെൻ ഫാമിലി | ബെറ്റ്സി വിൽസൺ

എന്തോ ശബ്ദം കേട്ട്‌ ആണു ഈവ്‌ ഉണർന്നത്‌.വായ്ക്കോട്ട ഇട്ടുകൊണ്ട്‌ ചുവരിലെ ക്ലോക്കിലേക്ക്‌ നോക്കി. ദൈവമേ സമയം 7ആയല്ലൊ..
ആഡം എവിടെ..? എന്നും രാവിലേ ഉണർന്ന് ഒരുമിച്ച്‌ പ്രഭാതപ്രാർത്ഥനയ്ക്‌ വട്ടം കൂട്ടുന്ന ആളാണല്ലോ. ഇന്നെവിടെ പോയ്‌..? ഇനി പത്രം വായ്ക്കുകയാണൊ ആവൊ..? ഈവ്‌ മുറികളിലെല്ലാം കയറി ഇറങ്ങി നോക്കി. തന്നോട്‌ പറയാതെ എങ്ങും പോകാറില്ലല്ലൊ.. ഇനി സഭാഹാളിൽ ദൈവദാസനെ കാണാൻ പോയതാകുമോ..? ഹെയ്‌ അതുണ്ടാവില്ല , ദൈവദാസൻ ഉച്ചകഴിഞ്ഞു വെയിലാറിയിട്ട്‌ ഇവിടെക്ക്‌ വരുമെന്ന് പറഞ്ഞിരുന്നല്ലൊ.

ഈയിടയായി ആഡമിനു എന്തൊക്കെയൊ മാറ്റങ്ങൾ ഉണ്ട്‌. കൂടെ കൂടെ എസ്റ്റേട്ടിലേക്ക്‌ പോകുന്നു. കാൽക്കുലേറ്ററുമായ്‌ കുത്തിയിരുന്ന് കൂട്ടുകയും കുറയ്കുകയും ചെയ്യുന്നു. തേങ്ങയുടെയും അടയ്കയുടെയും കുരുമുളകിന്റെയും വിറ്റ്‌ വരവിനെ കുറിച്ച്‌ പറയുന്നു. അല്ല എസ്റ്റേറ്റ്‌ നോക്കി നടത്താൻ അല്ലേ ഏൽപ്പിച്ചത്‌… പിന്നെ ഇങ്ങേരെന്തിനാ ഇത്രയും ആത്മാർഥത കാണിക്കുന്നത്‌. ഈവിന്റെ ആത്മഗതം ചിന്താമണ്ഡലങ്ങളിൽ ചുറ്റിതിരിഞു കൊണ്ടെ ഇരുന്നു. നടന്ന് നടന്ന് ഈവ്‌ തന്റെ ഡ്രെസ്സിംഗ്‌ റൂമിലെ കണ്ണാടിക്കു മുന്നിലെത്തി. മുഖമാകെ ഒന്നു നോക്കിയിട്ട്‌ ആരോടെന്നില്ലാതെ ഈവ്‌ പറഞു ആഹ്‌ ആഡം എന്താന്ന് വച്ചാൽ ചെയ്യട്ടെ. കോറൊണ വന്നപ്പോൾ മുതൽ ബ്യൂട്ടിപാർലറിൽ പോകുന്നില്ല. ഒരു ബ്ലീച്ചും, ഫ്രൂട്ട്‌ ഫേഷ്യലും ഹെയർ സ്പായുമൊക്കെ ചെയ്തിട്ട്‌ കാലമെത്ര ആയി. കൺതടത്തിലൊക്കെ കറുപ്പ്‌ വീഴും മുൻപ്‌ തോട്ടത്തിൽ നിന്നൊരു വെള്ളരി പൊട്ടിച്ച്‌ വട്ടത്തിൽ മുറിച്ച്‌ കണ്ണിൽ വയ്ക്കണം. കണ്ണാടിയിൽ നോക്കി സ്വന്ത സൗന്ദര്യ സംരക്ഷണ ആവലാതികളുടെ കുരുക്കെടുക്കുന്നതിൽ മതി മറന്ന് നിന്ന ഈവ് ശ്‌ … ശ്‌ … എന്ന ശബ്ദം കേട്ട്‌ ചുറ്റും നോക്കി‌. ഇതെവിടുന്ന പാമ്പ്‌ ചീറ്റും പോലെ ശ്ശ്‌ ശ്ശ്‌ ന്ന് ശബ്ദം.?? ഈവ്‌വാതിൽക്കലേക്കു നോക്കി. ഓഹ്‌ എനിക്കു തോന്നിയതാകും നോട്ടം പിന്വലിച്ച്‌ കൊണ്ട്‌ വീണ്ടും കണ്ണാടിലേക്‌ തിരിയാൻ ഒരുങ്ങവേ ആ ശബ്ദം വീണ്ടും കേട്ടു. ഈവ്‌ ആ ശബ്ദത്തിന്റെ ഉറവിടം തിരക്കി വെളിയിലേക്കിറങ്ങി;മുറ്റത്തും ആരുമില്ല..
ഹേയ്‌ സുന്ദരി അതു കേട്ട്‌ ഈവ്‌ ഗേറ്റിനു പുറത്തെക്ക്‌ നോക്കി. അവിടെ ജെന്റിൽമാൻ ലുക്കിൽ ഒരാൾ.പച്ച കളർ പാന്റും കോട്ടും കഴുത്തിൽ മഞ്ഞ ടൈ. തിളങ്ങുന്ന ഉണ്ടകണ്ണും മുഖത്ത്‌ നിറഞ്ഞ ചിരിയും.. ങേ ഇതെന്താ ഇങ്ങേരു ഇടക്ക്‌ നാവ്‌ നൊട്ടി നുണയുന്നത്‌? ഹേയ്‌ സുന്ദരീ….ചിന്തകളിൽ ആണ്ട്‌ പോയ ഈവ്‌ ഞെട്ടി ഉണർന്നു. ദൈവമേ സുന്ദരിയെന്നോ എന്നെയോ.. ഹും ആഡം പോലും ഇന്നുവരെ ഇങനെ വിളിച്ചിട്ടില്ല. ഇയാൾ എത്ര സ്നേഹത്തോടാണു സുന്ദരീ എന്ന് വിളിക്കുന്നത്‌..

താങ്കൾ ആരാണു..? ഈവ്‌ ആഗതനോടാരാഞ്ഞു..മാഡം ആദ്യം ഈഗേറ്റ്‌ തുറക്കു നമുക്കിരുന്നു സംസാരിക്കാം. എന്റെ ഭർത്താവ്‌ ഇവിടെ ഇല്ല. ആരു വന്നാലും ഗേറ്റ്‌ തുറക്കരുത്‌ എന്നാണു അദ്ദേഹം പറഞ്ഞിട്ടുള്ളത്‌. അയ്യൊ മാഡം തെറ്റിദ്ധരിക്കല്ലേ , മാഡത്തിനു പ്രയോജനമുള്ള ചില കാര്യങൾ പരിചയപ്പെടുത്താനാണു ഞാൻ വന്നത്‌. ഈവിനെ കയ്യിലെടുക്കാൻ ആഗതനു ആ ഒരൊറ്റ ഡയലോഗ്‌ മതിയായിരുന്നു. ശരി… എങ്കിൽ വരു എന്നും പറഞു തണൽമരങ്ങൾ നിഴൽ വിരിച്ച പച്ചപുൽതകിടി പാകിയ വലിയ മുറ്റത്തിന്റെ അരികിൽ ഇട്ടിരുന്ന ചാരു ബഞ്ചിനരുകിലേക്ക്‌ ഇരുവരും നടന്ന്. കുശലങ്ങൾ പറഞ്ഞു ഉപഭോക്താവിനെ വലയിലാക്കുന്നതിനിടയിൽ ഈവിന്റെ സൗന്ദര്യത്തെ പുകഴ്തിപ്പറയുവാൻ ആഗതൻ മറന്നിരുന്നില്ല. ഈവാകട്ടെ അതിൽ മൂക്കും കുത്തി വീഴുക തന്നെ ചെയ്തു.
മാഡം നിങ്ങൾ ഈ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടെണ്ടവൾ അല്ല.. ആഗതൻ പറഞ്ഞു തുടങ്ങി. മാഡം ഇതിനു പുറത്ത്‌ വിശാലമായ ഒരു ലോകം നിറയെ അവസരങ്ങളുമായ്‌ നിങ്ങളെ കാത്തിരിപ്പുണ്ട്‌.. പ്രത്യേകിച്ച്‌ ഇത്രയും സൗന്ദര്യമുള്ള മാഡത്തിനു.. അതല്ല മിസ്റ്റർ ദൈവം തമ്പുരാൻ സകലനന്മകളും ഞങ്ങൾക്ക്‌ നൽകിയിട്ടുണ്ട്‌ ഒന്നിനും ഒരു കുറവുമില്ല ഇനി ഇതിൽ കൂടുതൽ എന്ത്‌ സൗഭാഗ്യങ്ങൾ ആണു കിട്ടുവാനുള്ളത്‌ ഈവ്‌ പറഞ്ഞു നിർത്തി. മാഡം.. അത്‌ മാഡത്തിനു ഇവയെക്കുറിച്ച്‌ ഒരു അറിവും ഇല്ലാത്തത്‌ കൊണ്ട്‌ പറയുകയാണു. മാഡം നിങ്ങൾ വാറ്റ്സാപ്പ്‌ യൂസ്‌ ചെയ്യാറുണ്ടൊ..? ങേ വാറ്റ്സാപ്പോ..!!! നോക്കു മിസ്റ്റർ ഞാൻ അങ്ങനെ ആർക്കും ആപ്പ്‌ വയ്ക്കുന്നൊരു വ്യക്തി അല്ല ഈവ്‌ അൽപം മുഷിച്ചിലോടെ പറഞ്ഞു. സോറി മാഡം നിങ്ങൾ… നിങ്ങളെന്നെ തെറ്റിദ്ധരിച്ചതാണു. ഇതൊരു മൊബെയിൽ ആപ്ലിക്കേഷനാണു. മാഡം ഈ ആപ്പിൾ ഫോൺ വാങ്ങിയാൽ ഇതിൽ ഇവയെല്ലാം ഫ്രീ ആണു.ഓഹ്‌ അതേയോ.. വലിയ താൽപര്യമില്ലത്ത മട്ടിൽ ഈവ്‌ പറഞ്ഞു.ഇതൊന്നും വാങ്ങരുത്‌ എന്നു മാത്രമല്ല.
ഇതിനെ കുറിച്ച്‌ സംസാരിക്കുക പോലും അരുത്‌ എന്നാണു ദൈവം ഞങ്ങളോട്‌ പറഞ്ഞിരിക്കുന്നത്‌. മാഡം വാസ്തവമായ്‌ ദൈവം അങ്ങനെ പറഞ്ഞിട്ടുണ്ടൊ.? ആഗതൻ സംശയനിവാരണം നടത്തി. ദേ മിസ്റ്റർ ഞാൻ കള്ളം പറയാറില്ല.. ഈവ്‌ ഉറപ്പിച്ച്‌ പറഞ്ഞു. മാഡം നിങ്ങൾ കബളിക്കപ്പെടുകയാണു ദൈവം നിങ്ങളെ കബളിപ്പിക്കാൻ പറഞ്ഞതാകും. ന്യൂതന സാങ്കേതിക വിദ്യകൾ ലോകത്ത്‌ അനേകമുണ്ട്‌. അതൊക്കെ മനസ്സിലാക്കിയാൽ നിങ്ങൾ അറിവ്‌ നേടുകയും തന്മൂലം ദൈവത്തെ മറക്കുമെന്ന് ചുമ്മാതങ്ങ്‌ നിരൂപിക്കുകയും ചെയ്തിട്ട്‌ ദൈവം നിങ്ങളെ ഇതിൽ നിന്ന് അകറ്റി നിർത്തുന്നതാണു. മാഡം ദേ മൊബെയിലിലോട്ടൊന്ന് നോക്കിയെ. ഈവ്‌ ആഗതന്റെ മൊബെയിലിലേക്ക്‌ നോക്കി, അതിലെ ആപ്ലിക്കേഷനുകൾ കണ്ട്‌ ഈവിന്റെ കണ്ണു തള്ളി. ആഹാ!!! ഇതൊക്കെ കൊള്ളാമല്ലൊ… ആളെ കണ്ട്‌ സംസാരിക്കുന്ന വാറ്റ്സപ്പ്‌, സ്കൈപ്പ്,‌ ഇമൊ. സാധനങ്ങൾ വീട്ടിലെത്തീക്കുന്ന ഫ്ലിപ്കാർട്ടും ആമസോണും പിന്നെ യൂറ്റ്യൂബും ഗൂഗിളും ഹൊ അപാരം തന്നെ. കുറച്ച്‌ മുൻപേ ഇതൊക്കെ അറിയേണ്ടതാരുന്നു. മാത്രമല്ല മാഡം ഒരു ഫോൺ വാങ്ങിയാൽ ഒന്നു ഫ്രീയുണ്ട്‌. മാത്രമല്ല സിം കാർഡും ഫ്രീ.ഈവിനു പിന്നെ രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നില്ല. അപ്പോൾ തന്നെ ബില്ലെഴുതിയ പൈസ കൊടുത്ത്‌ ഈവ്‌ ഫോൺ വാങ്ങി. ഇന്നു തന്നെ എല്ലാം ഡൗൺലോഡ്‌ ചെയ്യണം ഈവിന്റെ വാക്കുകൾ കേട്ട്‌ ആഗതൻ ഗൂഡമായ്‌ പുഞ്ചിരിച്ചു കൊണ്ട്‌ തിരിച്ചു പോയി.
അദ്ദേഹം പോയ ഉടനെ ഈവ്‌ ഫോണിൽ പല ആപ്ലിക്കേഷനുകളും ഡൗൺലോഡ്‌ ചെയ്തു. അനേകം കാര്യങ്ങൾ നോക്കി കണ്ടു. കാതിനും കണ്ണിനും ഇമ്പമായതിൽ മുഴുകി ഈവ്‌ പരിസരം മറന്നു.ആഡം വന്നു വിളിച്ചിട്ടും ഈവ്‌ അതൊന്നുമറിയാതെ സൈബർ ലോകത്തിന്റെ വിഹായസ്സിൽ ചരടു പൊട്ടിയ ഒരു പട്ടം കണക്കെ പാറി നടന്നു. ആദം ഈവിനെ കുലുക്കി വിളിച്ചു.. ഹണീ നീ എന്താ ഇത്ര കാര്യമായി നോക്കുന്നത്‌. സ്ഥലകാല ബോധം വന്ന ഈവ്‌ ഫോൺ ആഡത്തിനു നേരെ നീട്ടി. ങേ!!!ഇതെവിടുന്നാണു ഈ ഫോൺ. ആഡം പരിഭ്രമിക്കണ്ട. ഇന്ന് ഇവിടെ ഒരു സെയിൽസ്മാൻ വന്നു അയാളുടെ കയ്യിൽ നിന്നും വാങ്ങിയതാണു. ആഡം ആ ഫോൺ വാങ്ങി. പിന്നീടുള്ള ദിനങ്ങൾ മൊബയിൽ നോക്കിയിരുപ്പായി രണ്ടു പേരും.പല ഗ്രൂപ്പുകളിലും അംഗത്വമെടുത്തു. അതോടെ രണ്ടുപേർക്കും പരസ്പരം ഒന്നും സംസാരിക്കാനില്ലാതെയായി. കുടുംബ പ്രാർത്ഥന നിലച്ചു. സഭായോഗങ്ങളിൽ പേരിനു തല കാണിച്ചു. പരസ്യയോഗങ്ങളും കണ്വൻഷനുകളും അവഗണിച്ചു. ഇത്‌ മനസ്സിലാക്കിയ ദൈവദാസൻ ഒരു ദിവസം വെയിലാറിയ സമയം ഭവന സന്ദർശ്ശനത്തിനെത്തി. ദൈവദാസന്റെ പ്രെയ്സ്‌ ദി ലോർഡ്‌ കേട്ടപ്പോഴേ അവരൊന്നു നടുങ്ങി. രണ്ടു പേരും കതകിനു പുറകിൽ മറഞ്ഞു. ദൈവദാസൻ പേരു പറഞ്ഞു വിളിച്ചു.. സഹോദരാ ആഡം , സഹോദരി.. ഈവ്‌. നിങ്ങൾ എന്താണു വാതിൽ തുറക്കാത്തത്‌. ദൈവദാസാ ഞങ്ങളോട്‌ ക്ഷമിക്കണം. ഞങ്ങൾ പാപികളാണു. ആഡം പറഞ്ഞു. അതെന്താണു അങ്ങനെ പറഞ്ഞത്‌. ദൈവ വചനപ്രകാരമല്ലേ നിങ്ങൾ ജീവിക്കുന്നത്‌.
ആഡം അത്‌ നീ എനിക്കു ഭാര്യ ആയി തന്ന ഈ സ്ത്രീ കാരണം ഞാൻ ഇപ്പോൾ പിന്മറ്റത്തിലായിപ്പോയി..എല്ലാറ്റിനും കാരണം ഇവൾ ഒറ്റ ഒരുത്തിയാണു.ആഡം കുറ്റം ഹവ്വയ്ക്ക്‌ മേൽ വച്ചു.ദൈവദാസൻ ഹൗവ്വയെ നോക്കി. അയ്യൊ ദൈവദാസാ അങ്ങനെ അല്ല, ഒരു മനുഷ്യൻ വന്നു അയാൾ ഒരു സാധനം പരിചയപ്പെടുത്തി എനിക്കു തന്നു, അയാൾ കാരണം ഞാൻ പിന്മാറ്റത്തിലായി.. ദൈവദാസനുകാര്യം മനസ്സിലായി അദ്ദേഹം ഹൗവ്വയോട്‌ ഒരു പായ എടുത്ത്‌ നിലത്ത്‌ വിരിക്കാൻ പറഞ്ഞു അതിൽ മുട്ടുകുത്തി വീഴ്ചകൾ ഏറ്റ്‌ പറഞ്ഞു പ്രാർഥിക്കാൻ പറഞ്ഞു അവർ അതും പ്രകാരം ചെയ്തു ദൈവസന്നിധിയിൽ കുറവുകൾ ഏറ്റ്‌ പറഞ്ഞു. പുതിയ മനമുള്ളവരായി പുതിയ മനുഷ്യരായി തീർന്നു. ദൈവദാസനു നന്ദി പറഞ്ഞു.

പ്രീയ ദൈവമക്കളെ പഴയ നിയമത്തിൽ ഉടനടി പാപങ്ങൾക്ക്‌ ശിക്ഷ ലഭിച്ചിരുന്നു. ആദവും ഹൗവ്വയും ഏദൻ തോട്ടത്തിൽ നിന്നും പുറത്തായി. ഭൂമിയിൽ നിന്നും പലരും മാറ്റപ്പെട്ടു.എന്നാൽ പുതിയ നിയമ വിശ്വാസികളായ നമുക്ക്‌ കിട്ടുന്ന ബോണസ്‌ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശീകരണത്താൽ അവൻ നമ്മുടെ പാപങ്ങൾക്ക്‌ പ്രായശ്ചിത്തമായ്‌ ഇന്ന് തെറ്റുകൾ ഏറ്റ്‌ പറഞ്ഞു ദൈവസന്നിധിയിൽ പാപമോചിതരാകാൻ നമുക്ക്‌ കഴിയുന്നു.ഒരു ന്യൂജെൻ ഫാമിലി
———————-

പ്രീയ ദൈവമക്കളെ പഴയ നിയമത്തിൽ ഉടനടി പാപങ്ങൾക്ക്‌ ശിക്ഷ ലഭിച്ചിരുന്നു. ആദവും ഹൗവ്വയും ഏദൻ തോട്ടത്തിൽ നിന്നും പുറത്തായി. ഭൂമിയിൽ നിന്നും പലരും മാറ്റപ്പെട്ടു.എന്നാൽ പുതിയ നിയമ വിശ്വാസികളായ നമുക്ക്‌ കിട്ടുന്ന ബോണസ്‌ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശീകരണത്താൽ അവൻ നമ്മുടെ പാപങ്ങൾക്ക്‌ പ്രായശ്ചിത്തമായ്‌ ഇന്ന് തെറ്റുകൾ ഏറ്റ്‌ പറഞ്ഞു ദൈവസന്നിധിയിൽ പാപമോചിതരാകാൻ നമുക്ക്‌ കഴിയുന്നു.

ബെറ്റ്സി വിൽസൺ, അടൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.