ആവശ്യമെങ്കിൽ മണിപ്പുർ വിഷയത്തിൽ ഇടപെടാമെന്ന് യുഎസ്

ന്യൂഡൽഹി: ആഴ്ചകളായി തുടരുന്ന മണിപ്പുരിലെ കലാപം പരിഹരിക്കുന്നതിന് ഇന്ത്യയെ സഹായിക്കാനുള്ള സന്നദ്ധത പരസ്യമാക്കി യുഎസ്. ഇന്ത്യയിലെ യുഎസ് സ്ഥാനപതി എറിക് ഗാർസെറ്റിയാണ്, ഇന്ത്യ ആവശ്യപ്പെട്ടാൽ മണിപ്പുർ വിഷയത്തിൽ ഇടപെടാനുള്ള സന്നദ്ധത അറിയിച്ചത്. ഇതിനെ ഏതെങ്കിലും വിധത്തിലുള്ള നയതന്ത്ര ഇടപെടലായി കാണേണ്ടതില്ലെന്നും, തികച്ചും മാനുഷികമായ ഇടപെടൽ മാത്രമാണെന്നും ഗാർസെറ്റി വിശദീകരിച്ചു. അതേസമയം, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ യുഎസ് ഇത്തരത്തിൽ ഇടപെടുന്നത് അത്യപൂർവ കാഴ്ചയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.

‘‘നയതന്ത്ര തലത്തിൽ കാണേണ്ട ഒരു വിഷയമല്ല ഇത്. മറിച്ച്, തികച്ചും മാനുഷികമായ പരിഗണനകളുടെ പേരിലുള്ള ഒന്നാണ്. കുട്ടികൾ ഉൾപ്പെടെയുള്ളവർ മരിച്ചു വീഴുമ്പോൾ ഇത്തരമൊരു കലാപത്തെക്കുറിച്ച് ആശങ്കപ്പെടാൻ നാം ഇന്ത്യക്കാരായിരിക്കണമെന്ന് നിർബന്ധമില്ല.’ – മണിപ്പുർ കലാപത്തെക്കുറിച്ച് യുഎസിന്റെ പ്രതികരണം ആരാഞ്ഞപ്പോഴാണ് ഗാർസെറ്റി ഇക്കാര്യം പറഞ്ഞത്.‘‘ആവശ്യപ്പെട്ടാൽ ഏതു രീതിയിലുള്ള സഹായം നൽകാനും യുഎസ് സന്നദ്ധമാണ്. ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് ഞങ്ങൾക്കറിയാം. എങ്കിലും എത്രയും വേഗം മണിപ്പുരിൽ സമാധാനം സ്ഥാപിക്കാൻ സാധിക്കട്ടെയെന്നാണ് ഞങ്ങളുടെ പ്രാർഥന’ – ഗാർസെറ്റി വിശദീകരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.