ശാസ്ത്രവീഥി: അടയാളങ്ങൾ കാണുന്നുണ്ടേ | പാസ്റ്റർ സണ്ണി പി. സാമുവൽ

മെക്‌സിക്കോ ഉൾക്കടലിൽ ഓക്‌സിജന്റെ അഭാവം മൂലം ശ്വാസംമുട്ടി ചത്ത ആയിരക്കണക്കിന് മെൻഹാഡൻ മത്സ്യങ്ങൾ ടെക്‌സാസ് ബീച്ചിൽ കരയ്‌ക്കൊഴുകിയെത്തിയതായി വിവിധവാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചേയ്യുന്നു. ക്വിന്റാന പാർക്കിൽ നിന്ന് ആറ് മൈൽ താഴെ – ബ്രയാൻ ബീച്ചിന്റെ അറ്റത്തും ബ്രാസോസ് നദിയുടെ അഴിമുഖത്തും ആണ് ചത്ത മത്സ്യങ്ങളെ കണ്ടെത്തിയത്.

ചൂടുവെള്ളത്തിനു തണുത്ത വെള്ളത്തെ അപേക്ഷിച്ചു ഓക്‌സിജൻ ഉൾക്കൊള്ളാനുള്ള കഴിവു കുറവായതിനാൽ, ഉയർന്ന താപനിലയാണ് മരണത്തിനു കാരണമെന്നു ക്വിന്റാന ബീച്ച് കൗണ്ടി പാർക്ക് അധികൃതർ പറഞ്ഞു. കടൽത്തീരത്തു നിന്നു ചത്തമീനുകളെ നീക്കം ചെയ്യാൻ ജീവനക്കാർക്ക് രണ്ടു ദിവസം വേണ്ടിവന്നു.
ജലത്തിന്റെ താപനില 70 ഡിഗ്രി ഫാരൻഹീറ്റിന് മുകളിൽ ഉയരുമ്പോൾ മെൻഹാഡൻ മത്സ്യത്തിന് അതിജീവിക്കാൻ ആവശ്യമായ ഓക്സിജൻ ലഭിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ക്വിന്റാന ബീച്ച് കൗണ്ടി പാർക്കിലെ ജീവനക്കാർ പറഞ്ഞു.

ആഴം കുറഞ്ഞിടങ്ങളിലെ ജലം വേഗത്തിൽ ചൂടാകുകയും മെൻഹാഡനു ഹൈപ്പോക്സിയ (ഓക്സിജൻ കോശത്തിലേക്കു എത്തുന്നതിന്റെ ലഭ്യത കുറവ്) ബാധിക്കുകയും ചെയ്യുന്നു. ഓക്‌സിജന്റെ അളവ് ശരീരത്തിൽ കുറവായതിനാൽ അവയ്ക്ക് സ്ഥായിത്വം (Stability) നിലനിറുത്തുവാൻ കഴിയാതെപോകുന്നു. ഇതുകാരണം, മത്സ്യങ്ങൾ ക്രമരഹിതമായി പെരുമാറുകയും ഈ അവസ്ഥയിൽ അവയുടെ ഓക്സിജന്റെ അളവ് കൂടുതൽ കുറയ്ക്കുകയും ചെയ്യുന്നു.

മേഘാവൃതമായ മഞ്ഞുമൂടിയ ആകാശം ജലത്തിലെ ഓക്‌സിജന്റെ അളവുകുറയ്ക്കുന്ന മറ്റൊരു ഘടകമാണ്. ഇതു സൂര്യപ്രകാശത്തെ തടയുന്നതിനാൽ, മൈക്രോസ്കോപ്പിക് ഫൈറ്റോപ്ലാങ്ക്ടണിനെ (മാക്രോ ആൽഗകൾ) ഫോട്ടോസിന്തസിസിനു വിധേയമാക്കുന്നതിൽ നിന്നു തടയുന്നു.
ഉപരിതല മിശ്രണത്തിലൂടെയാണു (അതായതു തിരകൾ അടിക്കുന്നതിലൂടെ) ഓക്സിജൻ വെള്ളത്തിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കടൽ ശാന്തമായിരുന്നു. ഇതും ഒരു ഘടകമായിരുന്നു.
ശനിയാഴ്ച രാവിലെ (ജൂൺ 9) വരെ കൂടുതൽ മത്സ്യങ്ങൾ കടൽത്തീരത്തേക്ക് ഒഴുകിയെത്തി. അവ ഇപ്പോഴും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതായി കാണപ്പെട്ടു.

ഇതു ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തീകരണത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. “അവൻ അവരുടെ വെള്ളത്തെ രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു” (സങ്കീ: 105: 29).”ഞാൻ നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെ ഒക്കെയും മരുഭൂമിയിൽ എറിഞ്ഞുകളയും; നീ വെളിൻ പ്രദേശത്തു വീഴും; ആരും നിന്നെ പെറുക്കുകയോ ശേഖരിക്കയോ ചെയ്കയില്ല; ഞാൻ നിന്നെ കാട്ടുമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ഇരയായി കൊടുക്കും” (യെഹെ: 29: 5).അതുകൊണ്ടു ദേശം ദുഃഖിക്കുന്നു; അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും ക്ഷീണിച്ചുപോകുന്നു; സമുദ്രത്തിലെ മത്സ്യങ്ങളും ഇല്ലാതെയാകുന്നു (ഹോശേയ: 4: 3).ഞാൻ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; ഞാൻ ആകാശത്തിലെ പറവജാതിയെയും സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടെ ഇടർച്ചകളെയും സംഹരിക്കും; ഞാൻ ഭൂതലത്തിൽ നിന്നു മനുഷ്യനെ ഛേദിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു (സെഫന്യാവു: 1: 3). ന്യായവിധിയും ഒപ്പം വീണ്ടെടുപ്പും ഈ വാക്യങ്ങളിൽ വെളിവാകുന്നു. കർത്താവിൻ്റെ വരവു വാതുക്കൽ. അതിനായി ഒരുങ്ങാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.