കർണാടക സ്റ്റേറ്റ് വൈപിഇ ക്യാമ്പിന് അനു​ഗ്രഹീത സമാപ്തി

ബെംഗളൂരു: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ കര്‍ണാടക സ്റ്റേറ്റ് യംങ് പീപ്പിള്‍സ് എന്‍ഡവര്‍ (വൈ.പി.ഇ) സ്റ്റേറ്റ് ക്യാമ്പ് ഇന്നു സമാപിച്ചു.

ബാംഗ്ലൂര്‍ ബീരസാന്ദ്ര മാര്‍ത്തോമാ ക്യാമ്പ് സെന്‍ററില്‍ നടന്ന ക്യാമ്പ് ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക സ്റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ എം.കുഞ്ഞപ്പി ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ വെസ്റ്റ് റീജിയന്‍ ഓവര്‍സിയര്‍ പാസ്റ്റര്‍ ബെന്നിസന്‍ മത്തായി, ഡോ.ഇടി ചെറിയ നൈനാന്‍ (ബെംഗളൂരു) എന്നിവര്‍ മുഖ്യപ്രസംഗികരായിരുന്നു. ബ്രദര്‍ സാംസണ്‍ ചെങ്ങന്നൂര്‍ ഗാനശുശൂഷ നിര്‍വഹിച്ചു.
“Metanoia” ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തക’ എന്നതായിരുന്നു ചിന്താവിഷയം. സംഗീതം, ക്യാമ്പ്ഫയര്‍, ക്ലാസുകള്‍, കൗണ്‍സിലിംഗ് സെക്ഷന്‍ ധ്യാനയോഗങ്ങള്‍, മിഷന്‍ ചലഞ്ച് തുടങ്ങി വിവിധ പരിപാടികള്‍ ക്യാംപില്‍ ഉണ്ടായിരുന്നു. സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്കായി പ്രത്യേക പരിപാടികളും ക്രമികരിച്ചു. വൈ പി ഇ, സണ്‍ഡേസ്കൂള്‍ സ്റ്റേറ്റ് തലത്തിലുള്ള താലന്ത് പരിശോധനയും ക്യാമ്പിനോട് അനുബന്ധിച്ചു നടന്നു. ഇന്നു പകല്‍ നടന്ന സമാപന സമ്മേളനത്തില്‍ താലന്ത് പരിശോധയുടെ വിജയികള്‍ക്ക് സമ്മാനദാനവും നടന്നു. ചര്‍ച്ച് ഓഫ് ഗോഡ് കര്‍ണാടക സ്റ്റേറ്റിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ക്യാമ്പില്‍ പങ്കെടുത്തു.

വൈ.പി.ഇ കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്‍റ് പാസ്റ്റര്‍ വില്‍സണ്‍ കെ.ചാക്കോ, സെക്രട്ടറി ലിജോ ജോര്‍ജ്, ട്രഷറര്‍ സൂരജ് കെ.എസ്, പബ്ലിസിറ്റി കണ്‍വീനേഴ്സ് ജെസ്വിന്‍ ഷാജി, ജോസ് വി.ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.