പുനരുത്ഥാന സന്ദേശ സദസുമായി കോട്ടയം നോർത്ത് സെന്റർ പി വൈ പി എ

കോട്ടയം: കോട്ടയം നോർത്ത് സെന്റർ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 9 തീയതി ഞായറാഴ്ച മണർകാട് ഇമ്മാനുവേൽ പി വൈ പി എ യുടെ സഹകരണത്തോടു കൂടി പുനരുത്ഥാന സന്ദേശ സദസ്സ് നടക്കും.

തുറന്ന കല്ലറയുടെ സുവിശേഷ സന്ദേശ പ്രഘോഷണത്തിന്റെ ആനുകാലിക പ്രസക്തിയാണ് ഈ യോഗത്തിലൂടെ ലക്ഷ്യമാക്കുന്നത്. വൈകുന്നേരം 5.30 പിഎം ന് ആരംഭിക്കുന്ന മീറ്റിംഗ് മണർകാട് പോലീസ് സ്റ്റേഷന് സമീപം വല്യഴുത്തു ബ്രദർ ഷാജി കെ കെയുടെ ഭവനാങ്കണത്തിൽ നടത്തപ്പെടും. ഐപിസി കോട്ടയം നോർത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് സന്ദേശ സദസ്സ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സജീവ് എബ്രഹാം, പാസ്റ്റർ ജോമോൻ ജേക്കബ് എന്നിവർ തിരുവചനപ്രഘോഷണം നിർവഹിക്കും.

സെന്റർ പി വൈ പി എ ക്വയർ ഗാനങ്ങൾ ആലപിക്കും. സമീപപ്രദേശങ്ങളിൽ ഉള്ള സഭകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading