അന്തർദേശീയ പ്രാർത്ഥനാ ദിനത്തിന് ഇന്ന് വൈകിട്ട് 8 മണിക്ക് സമാപനം

KE News Desk New Delhi

 

ഖത്തർ: ക്രൈസ്തവ എഴുത്തുപുര അന്തർദേശീയ പ്രാർത്ഥനാ ദിനമായി എല്ലാവർഷവും ഏപ്രിൽ ആദ്യ ശനിയാഴ്ച കൂടി വരുന്നു. ഈ വർഷത്തെ അന്തർദേശീയ പ്രാർത്ഥനാ ദിനത്തോട് അനുബന്ധിച്ച് രാവിലെ 5 മണി മുതൽ പ്രാർത്ഥനാ ചങ്ങല (chain Prayer) നടന്നുകൊണ്ടിരിക്കുന്നു. ഇന്ന് (08/04/23) രാവിലെ 5 മണിക്ക് തുടങ്ങിയ പ്രാർത്ഥനാ കൂട്ടായ്മ വൈകിട്ട് 8 മണിക്ക് ആരംഭിക്കുന്ന സൂം മീറ്റിംങ്ങോടു കൂടി 9.30ന് അവസാനിക്കും. ഈ സൂം മീറ്റിംഗിൽ അനുഗ്രഹീതനായ ദൈവദാസൻ പാസ്റ്റർ ബാബു ബി. തുണ്ടിയിൽ (USA) വചനത്തിൽ നിന്ന് സംസാരിക്കും. കഴിഞ്ഞ കാലങ്ങളിൽ പ്രാർത്ഥനയുടെ മറുപടിയായി വിടുതലിന്റെ അനേക അത്ഭുത സാക്ഷ്യങ്ങൾ കേൾക്കുവാൻ അപ്പർ റൂം പ്രവർത്തകർക്ക് സാധിച്ചു എന്നത് വീണ്ടും ഇടുവിൽ നിൽക്കുവാൻ പ്രചോതനമാകുന്നു. ക്രൈസ്തവ എഴുത്തുപുര അന്തർദേശീയ പ്രാർത്ഥനാദിനത്തിന് പ്രാർത്ഥനാ കൂട്ടായ്മ ആയ അപ്പർ റൂം മേൽനോട്ടം വഹിക്കുന്നു. സിസ്റ്റർ വിൽസി കുര്യൻ, സിസ്റ്റർ ആൻസി അനീഷ്, സിസ്റ്റർ സേബ ഡാർവിൻ എന്നിവർ അപ്പർ റൂം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ലോകം എമ്പാടുമുള്ള അനേക പ്രാർത്ഥനാ സഹകാരികൾ ഈ പ്രാർത്ഥനയിൽ ഭാഗമായിക്കൊ ണ്ടിരിക്കുന്നു. സമാപന പ്രാർത്ഥനയിൽ ഭാഗമാകുവാൻ ഇതിൽ Click ചെയ്യുക ?? https://us06web.zoom.us/j/85280148681?pwd=QzdCWXNLY1pzak9adVpmbVlacHRBQT09

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.