ദൈവസഭയ്ക്ക് മറക്കാനാകാത്ത മാത്യു സാർ യാത്രയായി

News: Pastor Biju Thankachan, Mumbai.

മുംബൈ: ‘ഡോംബിവിലിയിലെ മാത്യൂസ് ബ്രദർ’ എന്ന ദൈവമനുഷ്യൻ ദൈവസഭയ്ക്ക് മറക്കാൻ കഴിയാത്ത വ്യക്തിയാണ്. അദ്ദേഹത്തിന്റെ സ്നേഹവും കരുതലും അനുഭവിച്ചവർ അനവധിയാണ്. ചങ്ങനാശ്ശേരിക്കടുത്തുള്ള മാമ്മൂട് എന്ന ഗ്രാമത്തിൽ 1940 Nov. 3 ന് സുവിശേഷകൻ കൂവക്കാട് ചാക്കോ എന്ന സുവിശേഷകന്റെ കൊച്ചുമകനായി ജനിച്ച കെ.ജെ.മാത്യു പതിനൊന്നാമത്തെ വയസ്സിൽ മാതാ പിതാക്കളോടൊപ്പം തൃശൂർ ജില്ലയിലെ ചേലക്കരയിലേക്കു താമസം മാറ്റി. 1961 ൽ 30 രൂപയുമായി മുംബൈയിലേക്ക്‌ വരുമ്പോൾ താൻ അറിഞ്ഞില്ല ഈ പട്ടണത്തിൽ തന്നെ കാത്തിരിക്കുന്ന വെല്ലുവിളികളുടെ വലിപ്പം. എന്നാൽ തന്റെ മേൽ ദൈവം പകർന്ന ദൈവകൃപയുടെ ശക്തിയാൽ സകലത്തെയും നേരിട്ട് ഒരു ജയാളിയെ പോലെ താൻ മുന്നേറി. Indian Express ൽ ഒദ്യോഗിക ജീവിതം ആരംഭിച്ച മാത്യു സാർ പിന്നീട് Times of India യിൽ പ്രവർത്തിച്ചു. 62-മത്തെ വയസ്സിൽ നിയമ പഠനം പൂർത്തിയാക്കി ബോബെ ഹൈക്കോടതി യിൽ പ്രാക്ടീസ് ചെയ്തു.

മാത്യൂസ് അമ്മിണി ദമ്പതികൾക്ക് മൂന്നു ആണ്മക്കളെ ദൈവം നൽകി. വി.ടി, മുബ്ര, എന്നീ സഭകളിലും ദീർഘ വർഷങ്ങൾ ഡോംബിവിലി(w) സഭയുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചു. ഇപ്പോൾ ഠാകുർലി സഭയുടെ അംഗങ്ങൾ ആയിരുന്നു. അന്ത്യം വരെ ക്രിസ്‌തുവിന്റെ കാൽച്ചുവടുകളെ പിന്തുടരുവാൻ സമർപ്പിച്ചിരുന്ന മാത്യു സാറിന്റെ ആഗ്രഹം ആയിരുന്നു യിസ്രായേൽ സന്ദർശനം. ഭാര്യയോടും മക്കളോടും ഒരുമിച്ച് ജോർദാൻ, ഇസ്രായേൽ, പാലസ്തീൻ എന്നീ നാടുകൾ സന്ദർശിക്കുമളവിൽ ക്രിസ്തു നടന്ന മണ്ണിൽ നടക്കാനുള്ള തന്റെ ആഗ്രഹം പൂർത്തീകരിച്ച് ആരാധനയിലും തിരുവത്താഴത്തിലും പങ്കെടുത്ത്‌ ഭാര്യക്കും മക്കൾക്കും അവിസ്മരണീയ ഓർമകൾ സമ്മാനിച്ച് മത്തായി സാർ യാത്രയായി. മാർച്ച് 3 ന് രാവിലെ 9.30 ന് വിത്തൽ വാടി ക്രിസ്ത്യൻ സെമിത്തെരിയിൽ വച്ച് അന്ത്യ ശുശ്രൂഷകൾ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.