ചര്‍ച്ചും സിനഗോഗും മസ്ജിദും ഒരേ കോംപൗണ്ടില്‍; പുതുചരിത്രമെഴുതി അബുദാബിയില്‍ അബ്രഹാമിക് ഫാമിലി ഹൗസ്

അബുദാബി: ക്രിസ്ത്യൻ, ജൂത, മുസ്ലിം മത ആരാധനാലയങ്ങൾ ഉൾപ്പെടുന്ന അബ്രഹാമിക് ഫാമിലി ഹൗസ് പൊതുജനങ്ങൾക്കായി തുറന്ന് യുഎഇ. മാർച്ച് ഒന്ന് മുതൽ വിനോദ സഞ്ചാരികൾക്കുമുളള പൊതുജനങ്ങൾക്ക് കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കും. സംഘർഷങ്ങൾക്ക് പകരം സഹവർത്തിത്വത്തിന്‍റെ സന്ദേശം പകരുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് യുഎഇ അറിയിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ട്വിറ്റർ വഴി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പഠനത്തിനും സംവാദത്തിനും ആരാധനക്കും ഇവിടെ ഇടമുണ്ടാകും. എല്ലാ ദിവസവും രാവിലെ 10 മുതലാണ് സന്ദർശനം അനുവദിക്കുകയെന്നും സന്ദർശനത്തിന് മുൻകൂട്ടി ബുക്കിങ് ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി. പഠനം, സംഭാഷണം, ആരാധന എന്നിവയ്ക്കുള്ള ഒരു ഇടം, ഇസ്ലാം, ക്രിസ്തുമതം, ജൂതമതം എന്നീ മൂന്ന് എബ്രഹാമിക് വിശ്വാസങ്ങൾക്കിടയിൽ യോജിപ്പുള്ള സഹവർത്തിത്വത്തിന്റെയും ധാരണയുടെയും പങ്കിട്ട മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സാംസ്കാരിക നാഴികക്കല്ലാണ് എബ്രഹാമിക് ഫാമിലി ഹൗസ്.

ആരാധാനലയങ്ങളുള്ളതിനാൽ ഡ്രസ്കോഡ് പാലിക്കണമെന്നും നിർദേശമുണ്ട്. സ്വന്തം മതവിശ്വാസത്തിന്റെ ഭാഗമല്ലാത്ത ആരാധനാലയങ്ങളിലും ജനങ്ങൾക്ക് അതിഥിയായി പ്രവേശിക്കാനും അനുമതിയുണ്ട്.

അബുദാബി സാദിയാത്ത് ദ്വീപിയാണ് മസ്ജിദും, ചർച്ചും, സിനഗോഗും ഉൾപ്പെട്ട അബ്രഹാമിക് ഫാമിലി ഹൗസ് നിർമ്മിച്ചിരിക്കുന്നത്. അബുദാബി സന്ദർശിച്ച ഫ്രാൻസിസ് മാർപ്പാപ്പയും അൽഅസ്ഹർ ഗ്രാൻഡ് ഇമാം ഡോ.അഹമ്മദ് അൽ തയ്യിബും ഒപ്പു വച്ച മാനവ സാഹോദര്യത്തിന് സ്മരണാർഥമായാണ് ഈ സമുച്ചയം ഒരുങ്ങിയത്. വാസ്തുശില്പിയായ സർ ഡേവിഡ് അദ്ജയാണ് ഇത് രൂപകൽപന ചെയ്തത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading