ഐ.സി.പി.എഫ് കാനഡയുടെ ഫാമിലി മീറ്റ് ഒക്ടോബർ 3ന് ;ഒന്റാരിയോയിലെ പാസ്റ്റർമാർ ചടങ്ങിൽ ആദരിക്കപ്പെടും

ടൊറന്റോ: ഇന്റർ കൊളീജിയേറ്റ് പ്രയർ ഫെലോഷിപ്പ് (ഐ.സി.പി.എഫ്) കാനഡയുടെ നേതൃത്വത്തിൽ സി.ജി.പി.എഫ് ഫാമിലി മീറ്റ് 2026 ഒക്ടോബർ 3ന് ടൊറന്റോയിലെ എറ്റോബിക്കോക്കിലുള്ള ഹംബർലിയ വർ‌ഷിപ്പ് സെന്ററിൽ നടക്കും. വൈകിട്ട് 5ന് ആരംഭിക്കുന്ന സംഗമത്തിൽ ഐ.സി.പി.എഫ് കാനഡയുടെയും കുടുംബാംഗങ്ങളുടെയും വിശ്വാസസമൂഹത്തിന്റെയും സാന്നിധ്യമുണ്ടാകും.

News Middle Advt Banner

“A Time to Reconnect, Share the Vision and Prayerfully Move Forward to Raise and Equip a Generation for Christ in Canada” എന്ന ആശയത്തെ മുൻനിർത്തിയാണ് ഫാമിലി മീറ്റ് സംഘടിപ്പിക്കുന്നത്. പരസ്പരം വീണ്ടും ബന്ധപ്പെടാനും ദർശനം പങ്കുവെക്കാനും കാനഡയിലെ പുതിയ തലമുറയെ ക്രിസ്തുവിനായി വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി ഒരുമിച്ച് പ്രാർത്ഥിക്കാനും ലക്ഷ്യമിട്ടുള്ളതാണ് സംഗമം.

ഐ.സി.പി.എഫ് ഇന്റർനാഷണൽ മിനിസ്ട്രീസ് യു.എസ്.എ. ജനറൽ സെക്രട്ടറി ഡോ. ടിങ്കു തോംസൺ മുഖ്യാതിഥിയും പ്രഭാഷകനുമായിരിക്കും. സമ്മേളനത്തിൽ ആത്മീയ സന്ദേശവും കൂട്ടായ പ്രാർത്ഥനയും കുടുംബസംഗമവും ഉൾപ്പെടെയുള്ള പരിപാടികൾ നടക്കും.

ഒന്റാരിയോയിലെ വിവിധ സഭകളിൽ ശുശ്രൂഷ ചെയ്യുന്ന പാസ്റ്റർമാരെ ചടങ്ങിൽ ആദരിക്കുന്ന പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. സഭകളുടെയും ശുശ്രൂഷകരുടെയും സംഭാവനകൾക്ക് ആദരം അർപ്പിക്കുന്നതിനൊപ്പം കുടുംബങ്ങളെയും സഭകളെയും കൂടുതൽ ശക്തമായി കൂട്ടിയിണക്കുന്നതിനുള്ള വേദിയായും ഫാമിലി മീറ്റ് മാറും.

വേദി: Humberlea Worship Centre, 6807 Steele Ave W, Etobicoke, ON, M9V 4R9.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading