മസ്കറ്റ് കാൽവരി ഫെലോഷിപ്പ് ചർച്ചിന്റെ 30 ദിന പ്രാർത്ഥനകൾക്ക് അനുഗ്രഹ സമാപ്തി

മസ്കറ്റ്: കാൽവരി ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 5-ന് ആരംഭിച്ച 30 ദിന പ്രാർത്ഥനകൾക്ക് അനുഗ്രഹ സമാപ്തി. സെപ്റ്റംബർ 4 വെള്ളിയാഴ്ച നടന്ന വിശുദ്ധ സഭായോഗത്തോടും കർത്തൃമേശ ശുശ്രൂഷയോടും കൂടിയാണ് പ്രാർത്ഥനാ പരമ്പര സമാപിച്ചത്.
പി.സി.ഒ. ഓൾഡ് മെയ്ൻ ഹാൾ റൂവി, അനക്സ് ഹാൾ, ഗാല ഹാൾ നമ്പർ 8 എന്നിവിടങ്ങളിലായി നടന്ന ആത്മിക ഉണർവ് യോഗങ്ങൾ ദൈവജനത്തിന് നവചൈതന്യം പകർന്നു.

News Middle Advt Banner

മധ്യസ്ഥപ്രാർത്ഥന, ആത്മിക ആരാധന, വചനശുശ്രൂഷ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് 30 ദിവസങ്ങളിലായി ശുശ്രൂഷകൾ നടന്നത്. വിവിധ ദിവസങ്ങളിൽ നടന്ന പ്രാർത്ഥനാ കൂട്ടായ്മകളിൽ വിശ്വാസികൾ സജീവമായി പങ്കെടുത്തു. ദൈവസന്നിധിയിൽ കൂടുതൽ അടുക്കാനും ആത്മിക ഉണർവിലേക്കും വിശ്വാസജീവിതത്തിന്റെ നവീകരണത്തിലേക്കും ഈ പ്രാർത്ഥനാ ദിനങ്ങൾ വഴിയൊരുക്കിയതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading