കിച്ചനറിൽ മൗണ്ട് കാർമൽ പെന്തെക്കോസ്തൽ ചർച്ചിന്റെ ഉപവാസയോഗങ്ങൾ സെപ്റ്റംബർ 4 മുതൽ

കിച്ചനർ, കാനഡ: മൗണ്ട് കാർമൽ പെന്തെക്കോസ്തൽ ചർച്ച്, കിച്ചനറിന്റെ ആഭിമുഖ്യത്തിൽ ഫാസ്റ്റിംഗ് പ്രയർ സെപ്റ്റംബർ 4 മുതൽ 6 വരെ നടക്കും. വിവിധ സെഷനുകളിലായി നടക്കുന്ന പ്രാർത്ഥനാ സംഗമത്തിൽ അനുഗ്രഹീതമായ ദൈവവചന ശുശ്രൂഷകളും പ്രാർത്ഥനകളും ഉണ്ടായിരിക്കും.

News Middle Advt Banner

സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ 9 വരെ ഗ്ലെൻ ഏക്കേഴ്സ് ബാപ്റ്റിസ്റ്റ് ചർച്ചിൽ (230 Hartwood Ave, Kitchener, ON) യോഗം നടക്കും. പാസ്റ്റർ. ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാട് മുഖ്യശുശ്രൂഷ നിർവഹിക്കും.

സെപ്റ്റംബർ 5 ശനിയാഴ്ച രാവിലെ 10 മുതൽ 12.30 വരെ ഒന്നാം സെഷനും ഉച്ചയ്ക്ക് 1.30 മുതൽ 4 വരെ രണ്ടാം സെഷനും നടക്കും.

സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 9.45 മുതൽ 12.45 വരെ ഹെറിറ്റേജ് കോളേജ് സെമിനാരിയിൽ (175 Holiday Inn Dr, Cambridge, ON) ആരാധനയും കർത്തൃമേശ ശുശ്രൂഷയും നടക്കും. പാസ്റ്റർ. അനീഷ് തോമസ് (റാന്നി) ശുശ്രൂഷിക്കും.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഉപവാസ പ്രാർത്ഥനയിലേക്ക് വിശ്വാസികളെയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading