കാനഡ ദി എക്സാൾട്ടേഴ്സ് ചർച്ച്: ‘വിമൻ ഓഫ് ഫെയ്ത്ത്’ വനിതാ സമ്മേളനം സെപ്റ്റംബർ 12ന്
ഗ്വെൽഫ്, ഒന്റാറിയോ: ദി എക്സാൾട്ടേഴ്സ് ചർച്ചിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വിമൻ ഓഫ് ഫെയ്ത്ത് – വിമൻസ് കോൺഫറൻസ് 2026’ സെപ്റ്റംബർ 12ന് ഗ്വെൽഫിൽ നടക്കും. ‘Arise, Seek and Find Him’ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം.

ശനിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കുന്ന സമ്മേളനത്തിൽ സൂസൻ ജേക്കബ് ശുശ്രൂഷിക്കും. ആത്മീയ ജീവിതത്തിൽ സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിനും ദൈവസാന്നിധ്യത്തിൽ വളരുന്നതിനുമുള്ള വിവിധ ആത്മീയ ശുശ്രൂഷകൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
ഗ്വെൽഫിലെ 7368 Wellington County Road 30, Guelph, Ontarioയിലുള്ള ദി എക്സാൾട്ടേഴ്സ് ചർച്ചിലാണ് സമ്മേളനം. Women of Faith ഡയറക്ടർ ലിജി ബെറിൽ, അസോസിയേറ്റ് ഡയറക്ടർ ഷീമ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനത്തിന്റെ ക്രമീകരണങ്ങൾ. സ്ത്രീകൾക്ക് ഒരുമിച്ച് ദൈവത്തെ അന്വേഷിക്കാനും വിശ്വാസത്തിൽ പുതുക്കപ്പെടാനും അവസരമൊരുക്കുന്ന സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed.