പിവൈപിഎ യുഎഇ റീജിയൺ താലന്ത് പരിശോധന നാളെ ഷാർജയിൽ

ഷാർജ: ഐപിസി യുഎഇ റീജിയൺ യുവജന സംഘടനയായ പിവൈപിഎ യുഎഇ റീജിയൺ സംഘടിപ്പിക്കുന്ന താലന്ത് പരിശോധന നാളെ (സെപ്റ്റംബർ 5, ശനി) ഷാർജ വർഷിപ് സെന്ററിൽ നടക്കും.

News Middle Advt Banner

യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നായി നാനൂറിലധികം മത്സരാർഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരയ്ക്കും.

രാവിലെ 7.30ന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് നാല് വേദികളിലായി വിവിധ മത്സരങ്ങൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

മത്സരങ്ങളിൽ മികവ് തെളിയിക്കുന്ന വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകി ആദരിക്കും.

യുവജനങ്ങളുടെ കഴിവുകളും, സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആത്മീയവും കലാപരവുമായ മേഖലകളിൽ അവരുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള വേദിയായി താലന്ത് പരിശോധന മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading