കൊട്ടാരക്കര കൺവൻഷന് അനുഗ്രഹീത തുടക്കം

റ്റി പി എം സഭയുടെ കേരളത്തിലെ ഏക സാർവ്വദേശീയ കൺവൻഷൻ ഞായറാഴ്ച സമാപിക്കും

കൊട്ടാരക്കര: ശുഭ്രവസ്ത്രധാരികളായ വിശ്വാസികൾ പങ്കെടുത്ത സുവിശേഷ ജാഥയോടെ ദി പെന്തെക്കോസ്ത് മിഷൻ സാർവ്വദേശീയ കൺവൻഷനു കൊട്ടാരക്കരയിൽ തുടക്കമായി. കൊട്ടാരക്കര സെന്റർ പാസ്റ്റർ എം. ജോസഫുകുട്ടിയുടെ പ്രാർഥനയോടെ ആരംഭിച്ച റാലി ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് കൊട്ടാരക്കര നഗരം വഴി 5 മണിയോട് തിരികെ എം സി റോഡിന് സമീപം പുലമണ്‍ ഫെയ്‌ത്ത് ഹോം ജംഗ്ഷനിലുള്ള കൺവൻഷൻ ഗ്രൗണ്ടിൽ എത്തി.
പതിനായിരങ്ങളെ സാക്ഷിയാക്കി വൈകിട്ട് 5.45 ന് കൺവൻഷൻ ആരംഭിച്ചു. ഒരു ലക്ഷത്തിലേറേ പേർക്ക് ഇരിക്കാവുന്ന വിശാലമായ പന്തലിലാണ് പൊതുയോഗങ്ങൾ നടക്കുന്നത്.

ദൈവം നിങ്ങളെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ല. എന്നാൽ ദൈവശക്തിയാൽ വളർന്നില്ലെങ്കിൽ ദൈവത്തിൽ പൂർണതപ്പെടാൻ കഴിയില്ലെന്ന് റ്റി.പി.എം ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.
തോമസ് പറഞ്ഞു. ദൈവത്തിൽ സന്തോഷിക്കുവിൻ. രോഗങ്ങൾ എല്ലാം നീക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ബ്രദർ. ലൂയിസ് ഏബ്രഹാമിന്റെ ( എറണാകുളം) അനുഭവസാക്ഷ്യം പ്രസ്താവിച്ചു. വിജയവാഡ സെന്റർ പാസ്റ്റർ പി.ജി തോമസ് പ്രാരംഭദിന രാത്രി യോഗത്തിൽ പ്രസംഗിച്ചു. യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കാൻ കഴിയുമെന്ന് എന്നാൽ അദ്ദേഹം പറഞ്ഞു. എല്ലാ അനുഗ്രഹങ്ങൾക്കും ഉയർച്ചയ്ക്കും കാരണം ദൈവമാണ്. എല്ലാ പ്രശ്നങ്ങൾക്കും കാരണം സാത്താൻ ആണെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി. വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുത്തു.

ദിവസവും രാവിലെ 4 ന് സ്തോത്രാരാധന 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പു യോഗം, 5.45 ന് സുവിശേഷ പ്രസംഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന എന്നിവയും ശനിയാഴ്‌ച വൈകിട്ട് 3 ന് യുവജന സമ്മേളനവും സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് 5.45 ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും നടക്കും. ഫെബ്രുവരി 13 ന് രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.

സാർവ്വദേശീയ കണ്‍വൻഷന്റെയും ദൈവീക രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി കൊട്ടാരക്കര സെന്ററിലെ എല്ലാ പ്രാദേശിക സഭകളിലും പ്രത്യേക ഉപവാസ പ്രാർത്ഥന നടന്നു. ഇന്നലെ മുതൽ കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിന് സമീപമുള്ള പ്രാർത്ഥന ഹാളില്‍ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും ആരംഭിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading