വൈഎംസിഎ യുവത്വത്തെ സമൂഹനന്മയ്ക്കായി പരിവർത്തനം ചെയ്യുന്നു :ബിഷപ്പ് ഡോ.ജോഷ്വാ മാർ ഇഗ്നോത്തിയോസ്

കൊട്ടാരക്കര വൈഎംസിഎ ജൂബിലി വർഷത്തെ കർമ്മ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

കൊട്ടാരക്കര : വൈഎംസിഎ കൊട്ടാരക്കര യൂണിറ്റിൻ്റെ സുവർണ്ണ ജൂബിലി വർഷത്തെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ബിഷപ്പ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു.
മൂല്യ തകർച്ചയിൽ നിന്നും യുവജനങ്ങളെ ആത്മീയതയിലൂടെ സമൂഹനന്മയ്ക്കായി പരിവർത്തനം ചെയ്യുന്ന ദൗത്യമാണ് വൈഎംസിഎ ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡൻ്റ്
കെ.കെ .അലക്സാണ്ടർ അധ്യക്ഷത വഹിച്ചു.
മേഖലാ ചെയർമാൻ അഡ്വ.ജയൻ മാത്യു സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.


ദേശീയ മാധ്യമ വിഭാഗം ചെയർമാൻ കെ.ഒ.രാജു ക്കുട്ടി, രക്ഷാധികാരി ഫാ.
അലക്സ്‌.പി.സഖറിയ,ദേശീയ ഫിനാൻസ് കമ്മിറ്റിയംഗം പി.എം. തോമസ്കുട്ടി,സെക്രട്ടറി ഷിബു തോമസ്, സിഎ.കോശി.ടി.വൈ,കെ.ജോർജ്കുട്ടി,ലീലാമ്മ ജോർജ്,ടി.വൈ.ബിജു, തോമസ്.പി.മാത്യു,ഒ. അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading