ഗ്ലോബൽ മീഡിയ അവാർഡ്: രചനകൾ ക്ഷണിക്കുന്നു

കോട്ടയം: മലയാളി പെന്തെക്കോസ്ത് മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ മികച്ച മാധ്യമ രചനകൾക്ക് അവാർഡ് നൽകുന്നു.

News Middle Advt Banner

2025 വർഷത്തിൽ ക്രൈസ്തവ അച്ചടി മാധ്യമങ്ങളിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച ലേഖനം, ന്യൂസ് സ്റ്റോറി, ഫീച്ചർ/അഭിമുഖം എന്നീ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികളാണ് അവാർഡിനായി പരിഗണിക്കുന്നത്. കൂടാതെ, ക്രൈസ്തവ ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച ഒരു മലയാളം രചനയ്ക്കും പ്രത്യേക അവാർഡ് ഉണ്ടായിരിക്കും.

രചനകൾ പിഡിഎഫ് ഫോർമാറ്റിൽ ഓഗസ്റ്റ് 20-ന് മുൻപായി shiburanni@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

ഗ്ലോബൽ മീഡിയ അസോസിയേഷൻ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ അവാർഡ് ജേതാക്കൾക്ക് ഫലകം നൽകി ആദരിക്കുമെന്ന് അസോസിയേഷൻ പ്രസിഡൻ്റ് പാസ്റ്റർ പി. ജി. മാത്യൂസ്, ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ എന്നിവർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading