ദേശീയ പ്രാർത്ഥനാ സംഗമം 2026 ഓഗസ്റ്റ് 14, 15 തീയതികളിൽ കാക്കനാട് നടക്കും

കാക്കനാട്: ഭാരതത്തിന്റെ ആത്മീയ നവീകരണത്തിനും ദേശീയ സുവിശേഷീകരണ ദൗത്യത്തിന് ശക്തിപകരുന്നതിനുമായി ലൈറ്റ് ദി വേൾഡ് മിനിസ്ട്രീസിന്റെ (LTWM) നേതൃത്വത്തിൽ ദേശീയ പ്രാർത്ഥനാ സംഗമം 2026 ഓഗസ്റ്റ് 14, 15 തീയതികളിൽ കാക്കനാട്ട് നടക്കും.

ഓഗസ്റ്റ് 14ന് വൈകിട്ട് 5.30 മുതൽ 8 വരെ മിഷൻ സെമിനാറും, സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് രാവിലെ 7.30 മുതൽ വൈകിട്ട് 5.30 വരെ ദേശീയ പ്രാർത്ഥനാ സംഗമവും നടക്കും. തുടർന്ന് വൈകിട്ട് 6 മുതൽ 8 വരെ റിവൈവൽ മീറ്റിംഗും സംഘടിപ്പിക്കും.

ഡോ. രാജു എം. തോമസ് മുഖ്യാതിഥിയും മുഖ്യപ്രഭാഷകനുമായിരിക്കും. പാസ്റ്റർ ജേക്കബ് നൈനാൻ, ഇവാഞ്ചലിസ്റ്റ് സാറാ ജോൺ എന്നിവരും വിവിധ സെഷനുകളിൽ ശുശ്രൂഷിക്കും.

ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കോ-ഓർഡിനേറ്റർമാർ, മിഷനറിമാർ, സഭാ നേതാക്കൾ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കും. രാജ്യത്തെ പ്രാദേശിക സഭകളെ ദേശീയ സുവിശേഷീകരണ ദൗത്യത്തിനായി ഉണർത്തുകയും അവയെ ദൗത്യബോധമുള്ള മിഷൻ സഭകളായി വളർത്തുകയും ചെയ്യുകയാണ് സംഗമത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കായുള്ള പ്രാർത്ഥന, മിഷനറി സാക്ഷ്യങ്ങൾ, മിഷൻ വെല്ലുവിളികൾ ഉയർത്തുന്ന സന്ദേശങ്ങൾ, രാജ്യത്തിന്റെ ആത്മീയ ഉണർവിനായുള്ള മധ്യസ്ഥ പ്രാർത്ഥന, ആരാധന, ദൈവവചന ശുശ്രൂഷ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും. പ്രാദേശിക ഗ്രാമങ്ങളും മിഷൻ കേന്ദ്രങ്ങളും സന്ദർശിക്കുന്നതിനും പദ്ധതിയുണ്ട്.

“ദേശത്തിന്റെ വിടുതലിനായി ഒരുമിച്ച് പ്രാർത്ഥിക്കാം” എന്ന ആഹ്വാനത്തോടെയാണ് ദേശീയ പ്രാർത്ഥനാ സംഗമം സംഘടിപ്പിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading