ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ് ( IPG) ചർച്ച് ലേഡീസ് ഫെല്ലോഷിപ്പ് ഏകദിന പ്രവർത്തനം നടന്നു
തിരുവനന്തപുരം: ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ് ( IPG) ചർച്ച് ലേഡീസ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ജൂലൈ 20 തിങ്കളാഴ്ച്ച രാവിലെ 10 മുതൽ ഏകദിന പരസ്യയോഗവും ഭവന സന്ദർശനവും ലഘുലേഖാ വിതരണവും മരപ്പാലം, ബാർട്ടൻഹിൽ, ചെങ്കൽച്ചൂള, മുട്ടട , കേശവദാസപുരം , എന്നീ ഭാഗങ്ങളിൽ നടന്നു.

ലേഡിസ് ഫെലോഷിപ്പിന്റെ എക്സിക്യൂട്ടിവ് കമ്മറ്റി നേതൃത്വം നൽകി. വിവിധ സഭകളിൽ നിന്നും സഹോദരിമാരും ഈ യോഗത്തിൽ പങ്കെടുത്തു. സായാഹ്ന സമ്മേളനത്തോടെ സമാപനമായി.


- Advertisement -


Comments are closed.