ശ്രദ്ധയേറിയ പ്രാർത്ഥനക്ക്

കൊച്ചി: ഇവാ. ജോൺ പി തോമസിന്റെ മകൻ ബ്രദർ ലെവിസ് തോമസ് ഹെപ്പറ്റൈറ്റിസും എ യും മഞ്ഞപ്പിത്തവും ബാധിച്ചതിനെ തുടർന്ന് ഇരു വൃക്കകളുടെയും കരളിന്റെയും പ്രവർത്തനങ്ങൾ തടസ്സപ്പെട്ട് അതീവ ഗുരുതരാവസ്ഥയിൽ ഇപ്പോൾ എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്നു. 24 മണിക്കൂർ ഡയാലിസിസും പ്ലാസ്മ ചെയ്ഞ്ചും 3 ദിവസങ്ങൾ തുടർച്ചയായി ചെയ്ത ശേഷം ആന്തരിക അവയവങ്ങളുടെ പ്രവർത്തനം വീണ്ടെടുക്കുവാൻ കഴിയുമൊ എന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നു. ബ്രദർ ലെവിസിന്റെ ഭാര്യയും ഇതേ രോഗത്തിൽ നിന്ന് സൗഖ്യം പ്രാപിച്ചു വരുന്നു.

ബ്രദർ ലെവിസ് തോമസിന്റെയും ഭാര്യയുടെയും പരിപൂർണ്ണ സൗഖ്യത്തിനായി എല്ലാ പ്രിയപ്പെട്ടവരും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

-Advertisement-

You might also like
Comments
Loading...