സഹായഹസ്തമായി ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ ; ലിജിയുടെ ജീവിതം ഇനി മുമ്പോട്ട്

ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ നടത്തുന്ന കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ശരീരം ഭാഗീകം ആയി തളർന്ന യുവതിക്കു മുചക്ര വാഹനം കൈമാറി. ഏകദേശം 1, 25, 000 മുതൽ മുടക്കിൽ നിർമ്മിച്ച വാഹനം തിരുവനന്തപുരം സ്വദേശിനി ലിജിക്ക്‌ ആണ് നൽകിയത്. മഞ്ചവിളാകം ജറുസലേം മാർത്തോമ്മാ പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി റവ. ജേക്കബ് കോശി വാഹനം കൈമാറി. ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ അംഗം ശ്രി സീനോ വർഗീസ് ചടങ്ങിൽ സംബന്ധിച്ചു . തന്റെ മുമ്പോട്ട് ഉള്ള ജീവിതത്തിന് ബീറ്റ്‌സ് ഓഫ് ബഹ്‌റൈന്റെ ഈ എളിയ സഹായം ഉദകമാകട്ടെ എന്ന് ആശംസിച്ചു.

റവ ബെനോ തയ്യിൽ, ശ്രി രാജേഷ് മരിയാപുരം, ഇടവക ഭാരവാഹികൾ എന്നിവർ സന്നിഹിതർ ആയിരുന്നു. ഈ കഴിഞ്ഞ ഡിസംബർ മാസം നടത്തപ്പെട്ട ക്രിസ്തുമസ് കാരോളിന്റെ ഭാഗം ആയി ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ ജാതി മത ഭേദമെന്യ തങ്ങളുടെ ക്ഷണപ്രകാരം ഭവനങ്ങൾ സന്ദർശിക്കുകയും അതിൽ നിന്ന് ലഭിച്ച തുകയിൽ നിന്ന് ആണ് ഈ ഉദ്യമം പൂർത്തീകരിക്കുവാൻ സാധിച്ചത് എന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു. ശ്രി റിജോ ചാക്കോ, ശ്രി. മെൽവിൻ തോമസ് എന്നിവർ കൺവീനർമാർ ആയി പ്രവർത്തിച്ചു ക്രമീകരണങ്ങൾക്ക് നേത്രത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading