ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് ഓഫ് ഇന്ത്യയുടെ 41-ാമത് വാർഷിക സമ്മേളനം ഫെബ്രുവരി 22 മുതൽ

വിശാഖപട്ടണം: വിശാഖപട്ടണം ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് ഓഫ് ഇന്ത്യയുടെ 41-ാമത് വാർഷിക സമ്മേളനം 2023 ഫെബ്രുവരി 22 മുതൽ 24 വരെ നടക്കും. ഫെബ്രുവരി 22 ന് വൈകുന്നേരം 6:00 മണിക്ക് COTR ക്യാമ്പസിലെ ഗ്ലോബൽ അഡ്വാൻസ് ഹാളിൽ ജനറൽ പ്രസിഡന്റ് റവ. ജെയിംസൺ പി ടൈറ്റസ് കോൺഫറൻസ് ഉത്ഘാടനം ചെയ്യും
മൂന്ന് ദിവസത്തെ സമ്മേളനത്തിൽ റവ.സാം തോമസ്, ശ്രീമതി ഹെലൻ ജോൺസൺ ടൈറ്റസ്, റവ. ​​മാത്യു ജേക്കബ്, റവ. ​​ജയൻ ഡാനിയേൽ, ഡോ. തോമസ് മാത്യു എന്നിവർ ദൈവവചനത്തിൽ നിന്ന് സംസാരിക്കും.. ദൈവീക പരിപാലനം എന്നതായിരിക്കും സമ്മേളനത്തിന്റെ ചിന്താവിഷയം.

കോൺഫറൻസിനെ തുടർന്ന് ചർച്ച് ഓൺ ദി റോക്ക് തിയോളജിക്കൽ സെമിനാരിയുടെ (COTR) 38-ാമത് ബിരുദദാന ചടങ്ങ് 2023 ഫെബ്രുവരി 25-ന് 09:00-ന് നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like