സി എ ലഹരി വിരുദ്ധ സന്ദേശ യാത്രയും ജനറൽ കൺവൻഷൻ വിളംബരവും വ്യത്യസ്തതകൾ കൊണ്ട് ജനശ്രദ്ധ നേടി

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡിൻ്റെ യുവജനപ്രസ്ഥാനമായ ക്രൈസ്റ്റ്സ് അംബാസിഡേഴ്സ് നടത്തിയ ലഹരി വിരുദ്ധ സന്ദേശ യാത്രയും കൺവൻഷൻ വിളംബരവും ഏറെ ജനപ്രിയ പ്രോഗ്രാം ആയി മാറി. സി. എ.സംസ്ഥാന പ്രസിഡൻ്റ് പാസ്റ്റർ.ജോസ് റ്റി.ജോർജ് അദ്ധ്യക്ഷത വഹിച്ച യാത്ര ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.റ്റി.ജെ സാമുവൽ ഫ്ലാഗ് ഓഫ് ചെയ്തു.ഡിസ്ട്രിക്റ്റ് സെക്രട്ടറി റവ.തോമസ് ഫിലിപ്പ് പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്ത യാത്ര വ്യത്യസ്തതകൾ കൊണ്ട് നിറഞ്ഞതായിരുന്നു.

ലഹരിക്കെതിരെ പ്രഭാഷണങ്ങൾക്കൊപ്പം മാജിക്കിലൂടെയും പ്ലേ കാർഡുകളിലൂടെയും ലഹരി വിരുദ്ധ സന്ദേശങ്ങൾ നല്കി. കൺവൻഷൻ വിളംബരം പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ എൽ ഈ ഡി.സ്ക്രീനുകളിൽ കൺവൻഷൻ വിവരങ്ങൾ പ്രദർശിപ്പിക്കുകയും അനൗൺസമൻ്റ് നടത്തുകയും ചെയ്തു. സുവിശേഷകൻ ജേക്കബ് ജോണും സംഘവും മാജിക്കിലൂടെ നടത്തിയ ലഹരി വിരുദ്ധ സന്ദേശം കൈയ്യടികളോടെ ആണ് ജനങ്ങൾ സ്വീകരിച്ചത്.

കൊട്ടാരക്കര മുതൽ തിരുവല്ല വരെയായിരുന്നു യാത്ര . നൂറ് കണക്കിനാളുകൾ ദൈവവചനം കേൾക്കുകയും ചിലർ പരസ്യമായി പ്രാർത്ഥിക്കാൻ മുന്നോട്ട് വരുകയും ചെയ്തു.

ഈ യാത്രയിൽ വിവിധ സെക്ഷനുകളിലെ സി.എ അംഗങ്ങളും സെക്ഷൻ സി.എ പ്രസിഡൻ്റുമാർ പാസ്റ്റർ അജീഷ് അടൂർ, ജോമോൻ പി.ചാക്കോ ചെങ്ങന്നൂർ, ജസ്റ്റിൻ തിരുവല്ല ,റിജു വി കോര കുമിളി എന്നിവരും പങ്കെടുത്തു.പ്രസ്ബിറ്റർ മരായ പാസ്റ്റർ ബിനു വി.എസ്. പാസ്റ്റർ.ഷാബു ജോൺ, പാസ്റ്റർ.വി.ജെ. സാമുവേൽ കുട്ടി സെക്ഷൻ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
ഉച്ചയ്ക്ക് എല്ലാവരും ഒരുമിച്ച് പറന്തൽ കൺവൻഷൻ ഗ്രൗണ്ടിൽ എത്തി ജനറൽ കൺവൻഷനു വേണ്ടി പ്രാർത്ഥിച്ചു. പ്രാർത്ഥനയ്ക്ക് ബിനു കലയപുരവും, ജോയി കുറുത്തികാടും നേതൃത്വം നല്കി.

പാസ്റ്റർമാരായ ഷാജി.എസ് .സി.ജി. ആൻറണി.റ്റി.പി.ജോൺസൻ എന്നിവർ ലഹരി വിരുദ്ധ സന്ദേശങ്ങൾ നല്കി.മുൻ സൺ‌ഡേ സ്കൂൾ ഡയറക്ടർ ബ്രദർ ഷിജു ജോൺ ശാമുവേലും

ഡിസ്ട്രിക്റ്റ് സി.എ പ്രസിഡൻ്റ് പാസ്റ്റർ.ജോസ് റ്റി.ജോർജ് സി.എ.സെക്രട്ടറി പാസ്റ്റർ.പി.റ്റി. ഷിൻസ് ജോയിൻ്റ് സെക്രട്ടറി ബിനിഷ് ബീ.പി. ട്രഷറാർ പാസ്റ്റർ.ജെ.എം രജീഷ് ചാരിറ്റി കൺവീനർ ജോയൽ മാത്യു.ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ സിജു മാത്യു എന്നിവർ നേതൃത്വം നല്കി.സഹോദരൻമാരായ സാം റ്റി ജോർജും, ജോമോൻ കുളത്തുപ്പുഴ യും, റെയ്സൺ ഡാനിയും വിവിധ നിലകളിൽ ഈ യാത്രയെ സഹായിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.