പാസ്റ്റർ സി വി ആൻഡ്രൂസിന്റെ ഭാര്യ അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

അറ്റ്ലാന്റ : അറ്റ്ലാന്റ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും, ചർച്ച് ഓഫ് ഗോഡ് സീനിയർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സി വി ആൻഡ്രൂസിന്റെ സഹധർമ്മിണി മറിയാമ്മ ആൻഡ്രൂസ് (തങ്കമ്മ) ഇന്നലെ ജനുവരി 27 വെള്ളിയാഴ്ച്ച ഉച്ചക്ക് 1 മണിക്ക് അറ്റ്ലാന്റയിൽ വച്ച് ഹൃദയഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി ശാരീരിക സൗഖ്യമില്ലാതെ ഹോസ്പിറ്റിലിൽ അഡ്മിറ്റായിരുന്നു. അമേരിക്കയിലേക്ക് വരുന്നതിന് മുൻപ് ദീർഘ വർഷങ്ങൾ പാസ്റ്റർ സി വി ആൻഡ്രൂസിനൊപ്പം വടക്കേ ഇന്ത്യയിൽ കർത്തൃശുശ്രൂഷയിലായിരുന്നു.
പൊതുദർശനം ഫെബ്രുവരി 3 വെള്ളിയാഴ്ചയും , സംസ്കാര ശുശ്രൂഷ ഫെബ്രുവരി 4 ശനിയാഴ്ചയും നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like