ഐ. പി. സി കൊട്ടാരക്കര മേഖലാ കൺവൻഷൻ ഇന്ന് മുതൽ

കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ 62-ാമത് കൊട്ടാരക്കര മേഖലാ കൺവൻഷൻ ഇന്ന് ജനുവരി 4 മുതൽ 8 ഞായർ വരെ കൊട്ടാരക്കര ബേർ-ശേബ ഗ്രൗണ്ടിൽ വെച്ച് നടക്കും. മേഖലാ പ്രസിഡൻ്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ഉത്ഘാടനം നിർവ്വഹിക്കും.

കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 20 സെൻ്ററുകളിൽ നിന്നുള്ള 400-ാളം സഭകളിൽ നിന്നായി 7000 മുതൽ 10,000 വരെ വിശ്വാസികൾ പങ്കെടുക്കുന്ന യോഗങ്ങളിൽ പാസ്റ്റർ കെ. ജെ. തോമസ് കുമളി, പാസ്റ്റർ ജോൺ എസ്. മരത്തിനാൽ, പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ അലക്സ് വെട്ടിക്കൽ, പാസ്റ്റർ വർഗീസ് ഏബ്രഹാം (രാജു മേത്ര), പാസ്റ്റർ ജോൺസൺ ഡാനിയേൽ, പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ, പാസ്റ്റർ സാം ജോർജ്, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നീ കർത്തൃദാസന്മാർ ദൈവവചനം സംസാരിക്കും.

ഞായറാഴ്ച രാവിലെ 8 മണി മുതൽ പതിനായിരങ്ങൾ കൂടുന്ന പൊതു ആരാധനയോടെ കൺവൻഷൻ സമാപിക്കും.

കൺവൻഷന് വരുന്ന എല്ലാ ദൈവമക്കൾക്കും എല്ലാ ദിവസവും ഉച്ചയ്ക്കും പ്രത്യേകിച്ച് മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഞായറാഴ്ച വരുന്ന എല്ലാവർക്കും ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് ഫുഡ് കമ്മിറ്റി കൺവീനർ ബ്രദർ റോബിൻ R. R. വാളകം അറിയിച്ചു.

കൺവൻഷന് വരുന്ന ദൈവജനത്തിന് പ്രത്യേക ഗതാഗത സൗകര്യം കെ. എസ്. ആർ. ടി. സി. ഒരുക്കുന്നതാണ്.

ഇന്ന് ഉച്ചയോടെ കൊട്ടാരക്കര പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഐ. പി. സി. കൊട്ടാരക്കര മേഖലാ സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് വേങ്ങൂർ, പബ്ലിസിറ്റി & മീഡിയ കൺവീനർ പാസ്റ്റർ ബോബൻ ക്ലീറ്റസ് എന്നിവർ കൺവൻഷൻ്റെ വിശദാംശങ്ങൾ അറിയിച്ചു.

ഐ. പി. സി. കൊട്ടാരക്കര മേഖലാ പ്രസിഡൻ്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ്, ട്രഷറർ ബ്രദർ പി. എം. ഫിലിപ്പ്, ബേർ-ശേബാ സഭാ ശുശ്രൂഷകൻ പാസ്റ്റർ വിൽസൺ പി. ഏബ്രഹാം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.