ഉത്തരാഖണ്ഡിൽ ക്രിസ്‌മസ്‌ ആഘോഷത്തിനുനേരെ ആക്രമണം

ഉത്തരകാശി: ഉത്തരാഖണ്ഡിലെ പുരോല ഗ്രാമത്തിൽ ക്രിസ്‌മസ്‌ ആഘോഷത്തിനുനേരെ തീവ്രഹിന്ദുത്വ സംഘടനയുടെ ആക്രമണം. മതപരിവർത്തനം ആരോപിച്ച്‌ 30 അംഗ സംഘമാണ്‌ കമ്പും വടികളുമായി ഹോപ്പ്‌ ആൻഡ്‌ ലൈഫ്‌ സെന്ററിലേക്ക്‌ ഇരച്ചുകയറി ആക്രമണം നടത്തിയത്‌.

News Middle Advt Banner

എന്നാൽ, ആക്രമണത്തിന്‌ ഇരയായ പാസ്‌റ്റർ ലാസറസ് കൊർണേലിയസ്‌, ഭാര്യ സുഷമ കൊർണേലിയസ്‌ അടക്കം ആറുപേരെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. പ്രശ്‌നം ഒത്തുതീർപ്പായെന്നും കസ്‌റ്റഡിയിലെടുത്തവരെ പിന്നീട്‌ വിട്ടയച്ചെന്നും പൊലീസ്‌ പറഞ്ഞു. മൂസൂറിയിലെ യൂണിയൻ ചർച്ചിന്റെ ഭാഗമാണ്‌ പ്രാർഥനായോഗം നയിച്ച പാസ്‌റ്റർ ലാസറസ് കൊർണേലിയസ്‌.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading