ഇന്നത്തെ ചിന്ത : നാശം, വീഴ്ച | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 16:18
നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്ചക്കു മുമ്പെ ഉന്നതഭാവം.

News Middle Advt Banner

ഒരു മനുഷ്യന്റെ നാശത്തിനും വീഴ്ചയ്ക്കും കാരണമാകുന്ന വസ്തുതകളാണ് ശലോമോൻ ഇവിടെ പറയുന്നത്. ഗർവ്വവും ഉന്നതഭാവവും അത്രേ അതിനു കാരണം. ബൈബിൾ ചരിത്രത്തിൽ ആരെല്ലാം അഹങ്കാരികളായി തീർന്നുവോ അവർക്കെല്ലാം ഉണ്ടായ നഷ്ടം ചെറുതല്ല. സദൃ. 11:2 പറയുന്നു, “അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു”. സദൃ. 17:19 പറയുന്നു, “കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; പടിവാതിൽ പൊക്കത്തിൽ പണിയുന്നവൻ ഇടിവു ഇച്ഛിക്കുന്നു”. സദൃ. 18:12 “നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു മുമ്പെ താഴ്മ”. യിരേമ്യാവു 49:16 നോക്കൂ, “പാറപ്പിളർപ്പുകളിൽ പാർത്തു കുന്നുകളുടെ മുകൾ പിടിച്ചുകൊണ്ടിരിക്കുന്നവനേ, നിന്റെ ഭയങ്കരത്വം വിചാരിച്ചാൽ നിന്റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ നിന്റെ കൂടു ഉയരത്തിൽ വെച്ചാലും അവിടെനിന്നു ഞാൻ നിന്നെ താഴെ ഇറങ്ങുമാറാക്കും എന്നു യഹോവയുടെ അരുളപ്പാടു”. പ്രിയരേ, അഹങ്കാരികളോട് ദൈവം എതിർത്തു നിൽക്കുമ്പോൾ താഴ്മയുള്ളവരെ അവിടുന്ന് കടാക്ഷിക്കുന്നു. ദൈവീക സ്വഭാവത്തിന് ഉടമകളാകാൻ നമുക്ക് ഇടയാകട്ടെ.

ജെ. പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading