കെ.റ്റി.എം.സി.സി പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന സൈലൻ്റ് നൈറ്റ് – 2022

കുവൈറ്റ്: കെ.റ്റി.എം.സി.സി പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന സൈലൻ്റ് നൈറ്റ് – 2022 കുവൈറ്റ് N.E.C.K ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

ഡിസംബർ 02 (വെള്ളി) വൈകുന്നേരം 4:00 pm ന് നൂറുകണക്കിന് (Kids Santa) സാന്റാ കുഞ്ഞുങ്ങളുടെ ആഗമനത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുന്നതായിരിക്കും.

NECK, Ahmadi St.Pauls, SMCA, KKCA തുടങ്ങിയ ചർച്ചുകളിൽ ഉൾപ്പെട്ട മലയാളം, തമിഴ് സഭകളിൽ നിന്നും ജൂനിയർ , സീനിയർ വിഭാഗങ്ങളിലായി ഗായകസംഘങ്ങൾ ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുന്നതായിരിക്കും.

post watermark60x60

ഇംഗ്ലീഷ് , അറബിക് കോൺഗ്രീഗേഷനുകൾ പ്രത്യേക ഗാനങ്ങൾ ആലപിക്കുന്നതായിരിക്കും.

ഗൾഫ്നാടുകളിലെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും അധികം സഭകളെ പങ്കെടുപ്പിച്ചുകൊണ്ട് ക്രിസ്മസ് കരോൾ സംഘടിപ്പിക്കുന്നത്.

Nixon George Asianet News പ്രോഗ്രാം കോർഡനേറ്റർ, Roy K Yohannan ജനറൽ കൺവീനർ, Reji T Zachariah (പ്രസിഡൻ്റ്), Saju V Thomas (സെക്രട്ടറി), Varghese Mathew (ട്രഷറാർ), Shibu V Sam KTMCC പ്രോഗ്രാം കോർഡിനേറ്റർ എന്നിവർ ഉൾപ്പെടുന്നതും Rev. Ammanuel Ghareeb ചെയർമാനുമായുള്ള നുറംഗ കമ്മിറ്റി കരോൾ സംഗമത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

സംഗീതസംവിധായകൻ ഔസേപ്പച്ചൻ, മന്ത്രിമാർ, പൊതുപ്രവർത്തകർ സാമൂഹിക സാംസ്കാരിക ആത്മീയ നേതാക്കന്മാർ, വ്യത്യസ്ത രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളും സൈലന്റ് നൈറ്റ് 2022 ൽ പങ്കെടുക്കുന്നതായിരിക്കും. നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ ഒത്തുചേരുന്ന ആയിരക്കണക്കിന്  സന്ദർശകർക്കായി,

ബേത്‌ലഹേമിന്റെയും പുൽക്കൂടിന്റെയും  വ്യത്യസ്ത ദൃശ്യങ്ങൾ ക്രമീകരിച്ച് “Journey to Bethlehem” ELC  ഒരുക്കുന്നു. വ്യത്യസ്ത ഭക്ഷണശാലകൾ, വിവിധ സ്റ്റോളുകളുടെയും പ്രവർത്തനം  ഈയവസരത്തിൽ ഉണ്ടായിരിക്കുന്നതായിരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like