ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് സെന്റർ കണ്‍വൻഷന് തുടക്കം
ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് ആത്മീയസംഗമത്തിന് തുടക്കമായി
ദുബായ്: ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (റ്റി.പി.എം) മിഡിൽ ഈസ്റ്റ് സെന്റർ കണ്‍വന്‍ഷന് ദുബായ് അൽ നാസർ ലെഷർ ലാൻഡിൽ (ഐസ് റിങ്ക്) തുടക്കമായി.
റ്റി പി എം ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസിന്റെ പ്രാർത്ഥനയോട് ആരംഭിച്ച പ്രരംഭ യോഗത്തിൽ വെളിപ്പാട് 1: 8 ആധാരമാക്കി ഓസ്‌ട്രേലിയ സെന്റർ പാസ്റ്റർ റോബിൻ ജോഷുവ പ്രസംഗിച്ചു. കൃപാലുവായ നമ്മുടെ ദൈവം സർവ്വ പ്രപഞ്ചത്തിന്റെയും സൃഷ്ടാവ് ആകയാല്‍ നമ്മുടെ ഹൃദയം ദൈവസ്നേഹത്താൽ നിറഞ്ഞ ഇരിക്കണമെന്ന് ദൈവവചനാടിസ്ഥാനത്തിൽ വിശ്വാസസമൂഹത്തെ ഓർമ്മപ്പെടുത്തി. സാമുവേൽ ഫിലിപ്പ് (യു കെ) അനുഭവ സാക്ഷ്യം പ്രസ്താവിച്ചു.
സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
വെള്ളി, ശനി ദിവസങ്ങളിൽ രാത്രി ഏഴിന് സുവിശേഷ പ്രസംഗവും രാവിലെ ഒൻപതിന് പൊതുയോഗവും ഞായറാഴ്ച രാവിലെ ഒൻപതിന് മിഡിൽ ഈസ്റ്റ് സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും ദുബായ് അമേരിക്കൻ ഹോസ്പിറ്റലിന് സമീപമുള്ള അൽ നാസർ ലെയ്‌സർലാൻഡിലും (ഐസ് റിങ്ക്) വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒൻപതിന് ഉപവാസ പ്രാർത്ഥന അൽ നാസർ ലെയ്‌സർലാൻഡിലെ നഷ്വാൻ ഹാളിലും വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് മൂന്നിന് കാത്തിരിപ്പ് യോഗം ഹോളി ട്രിനിറ്റി ചർച്ച് ഹാളിലും (#3) വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് എം ഇ സി സ്ക്രിപ്ചർ സ്കൂൾ ടീച്ച്യസ് മീറ്റിംഗും ശനിയാഴ്ച വൈകിട്ട് മൂന്നിന് യുവജന സമ്മേളനവും ഹോളി ട്രിനിറ്റി ചർച്ച് ഹാളിലും (#4) നടക്കും.

ദുബായ്, ഷാർജ, അബുദാബി, അൽ എയിൻ, ഫുജൈറ, റാസ് അൽ കൈമാ, ജബൽ അലി തുടങ്ങിയ യു.എ.ഇയിലെ സഭകളുടെയും ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ, ജോർദാൻ തുടങ്ങിയ മറ്റു മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ സഭകളുടെയും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.