അബുദാബി ബെഥേൽ എ. ജി സി .എ – രക്തദാന ക്യാമ്പ് വിജയകരം

അബുദാബി: ക്രിസ്തുവിന്റെ സ്നേഹവും സേവന മനോഭാവവും സമൂഹത്തിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് അബുദാബി യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡേഴ്സിന്റെ നേതൃത്വത്തിൽ, സേഹ ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ മേയ് 31-ന് മുസ്സഫ ബ്രദറൻ ചർച്ച് സെന്ററിന് മുന്നിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായ ജനപങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു.

യുവജനങ്ങളുടെ നേതൃത്വത്തിൽ നടന്ന ഈ ക്യാമ്പ്, മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനായി സ്വയം സമർപ്പിക്കുന്ന ക്രിസ്തുവിന്റെ സ്നേഹത്തിന്റെ പ്രതിഫലനമായി മാറി.
45 പേർക്കായി ക്രമീകരിച്ചിരുന്ന രക്തദാന ക്യാമ്പിൽ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. 51 പേർ സന്നദ്ധരായി രക്തദാനം നടത്തി. ജീവൻ രക്ഷിക്കുന്ന ഈ മഹത്തായ സേവനപ്രവർത്തനത്തിൽ പങ്കാളികളാകാൻ സാധിച്ചതിൽ പങ്കെടുത്തവർ സന്തോഷം പ്രകടിപ്പിച്ചു.

ഡൊണേറ്റ് ബ്ലഡ്, സേവ് ലൈഫ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് മനുഷ്യസ്നേഹവും കരുണയും പ്രവർത്തിയിലൂടെ പ്രകടമാക്കിയ ഈ രക്തദാന ക്യാമ്പ് ഏവരുടെയും അഭിനന്ദനം നേടി.
പരിപാടിയുടെ വിജയത്തിനായി സഹകരിച്ച സേഹ മെഡിക്കൽ സംഘത്തിനും സന്നദ്ധ പ്രവർത്തകർക്കും രക്തദാനം നടത്തിയ എല്ലാവർക്കും ബെഥേൽ എ. ജി ക്രൈസ്റ്റ് അംബാസഡേഴ്സ് നേതൃത്വം നന്ദി രേഖപ്പെടുത്തി. സമൂഹത്തിൽ ക്രിസ്തുവിന്റെ സ്നേഹം പ്രവർത്തിയിലൂടെ പ്രകടമാക്കുന്ന ഇത്തരം സേവനങ്ങൾക്ക് സദാസന്നദ്ധരായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading