നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്ലൈറ്റ് ഇൻസ്ട്രക്ടർ; റെക്കോർഡുകളിലേക്ക് പറന്ന് ഗോഡ്‍ലി മേബിൾ

KE News Desk Canada

കാൽഗറി: 19-ാം വയസ്സിൽ ട്രാസ്പോർട്ട് കാനഡയിൽ നിന്ന് ഫൈ്ളറ്റ് ഇൻസ്ട്രക്റ്റർ റേറ്റിംഗ് ലൈസൻസ് കരസ്ഥമാക്കിയ നോർത്ത് അമേരിക്കയിലെ ഏറ്റവും പ്രായംകുറഞ്ഞ ഫൈ്ളറ്റ് ഇൻസ്ട്രക്റ്റർ എന്ന സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് കാനഡയിലെ കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലി അംഗം കൂടിയായ ഗോഡലി മേബിൾ.

2022 മാർച്ചിൽ കൊമേർഷ്യൽ പൈലറ്റ്  ലൈസൻസ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിത എന്ന റക്കോർഡും മേബിൾ കരസ്ഥമാക്കിയിരുന്നു. 2017 ൽ കാനഡയിലേയ്ക്കു കുടിയേറിയ പ്രവാസി മലയാളികളായ അബിയുടെയും റോസ് അബിയുടെയും മൂത്തമകളാണ് ഗോഡലി മേബിൾ. സഹോദരൻ റയാൻ അബി. മേബൽ ജനിച്ചതും വളർന്നതും കേരളത്തിലാണ്.

ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന്നു ശേഷം സ്പ്രിംഗ് ബാങ്ക് എയർ ട്രൈനിങ്ങ് കോളേജിൽ നിന്ന്  പ്രൈവറ്റ് പൈലറ്റ്  ലൈസൻസ്, കാൽഗറി ഫ്ളയിംങ് ക്ളബ്ബിൽ നിന്ന് കൊമേർഷ്യൽ പൈലറ്റ്  ലൈസൻസ്, മൾട്ടി എൻജിൻ ഐ എഫ് ആർ റേറ്റിംഗ്, കാണാട്ട ഏവിയേഷൻ കോളജിൽ നിന്നും ഫൈ്ളറ്റ് ഇൻസ്ട്രക്റ്റർ ലൈസൻസും കരസ്ഥമാക്കി, എയർലൈൻ പൈലറ്റ് ആകാൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ മേബിൾ.

കാനഡയിലെ മലയാളി പെന്തെക്കോസ്തു സമൂഹത്തിന് അഭിമാനമായ മേബിളിന് ക്രൈസ്തവ എഴുത്തുപുരയുടെയും അഭിനന്ദനങ്ങൾ!

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading