പെന്തെക്കോസ്തൽ ചർച്ച് ഓഫ് മലേഷ്യ (റ്റി.പി.എം) കൺവൻഷൻ നാളെ മുതൽ

ക്വാലാലംപൂർ: പെന്തെക്കോസ്തൽ ചർച്ച് ഓഫ് മലേഷ്യ (റ്റി.പി.എം) സഭയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ നാളെ ജൂൺ 4 മുതൽ 7 ഞായർ വരെ ക്വാലാലംപൂർ ഓഫ് ജലാൻ സെൻറ്റൂൽ പി.സി.എം (റ്റി.പി.എം) സഭയിൽ വെച്ച് നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7.15 ന് ബൈബിൾ ക്ലാസ്സ്, 9.15 ന് പൊതുയോഗം, ഉച്ചയ്ക്ക് 1.15 ന് കാത്തിരിപ്പ് യോഗം എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് സംയുക്ത സഭായോഗവും നടക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

1931 ൽ ആദ്യമായി റ്റി.പി.എം സഭാ സ്ഥാപകൻ പാസ്റ്റർ പോളാണ് മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിൽ സുവിശേഷ പ്രവർത്തനത്തിനായി എത്തിയത്. ഇപ്പോൾ മലേഷ്യയിൽ 15 ഓളം സഭകളാണ്‌ ഉള്ളത്. വിവിധ രാജ്യങ്ങളിൽ വിവിധ പ്രാദേശിക പേരുകളിലാണ് സഭ അറിയപ്പെടുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading