ക്രൈസ്തവ എഴുത്തുപുര കാനഡ ഓന്റൊരിയോ ചാപ്റ്ററും യങ് ക്രിസ്ത്യൻ സിംഗേഴ്സ് ഫെല്ലോഷിപ്പും ചേർന്ന് പുതിയ ക്രൈസ്തവ ഗാനം ഉടൻ പുറത്തിറങ്ങുന്നു

കാനഡ: ക്രൈസ്തവ സംഗീത രംഗത്ത് ശ്രദ്ധേയമായ ഒരു സംരംഭമായി,
ക്രൈസ്തവ എഴുത്തുപുര കാനഡ ഓന്റൊരിയോ ചാപ്റ്ററും യങ് ക്രിസ്ത്യൻ സിംഗേഴ്സ് ഫെല്ലോഷിപ്പും ചേർന്ന് പുതിയ ക്രൈസ്തവ ഗാനം ഉടൻ പുറത്തിറങ്ങുന്നു.

ഗാനത്തിന്റെ വരികളും സംഗീതവും പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ഡോ. സാം കടമ്മനിട്ടയാണ് ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധാനത്തിൽ വിവിധ മേഖലകളിലെ കഴിവുറ്റ കലാകാരന്മാർ പങ്കുചേർന്നു. കീബോർഡിൽ അനീഷ് രാജു, നാഥൻ ഫിറോസ് ഫിലിപ്പ്, ഗിറ്റാറിൽ ഫിറോസ് ഫിലിപ്പ് കോശി, സാക്സഫോണിൽ ജേഡിൻ ജേക്കബ് ജോൺ, ഡ്രംസിൽ മെൽച്ചി ഫിറോസ് ഫിലിപ്പ് എന്നിവർ സംഗീതത്തിന് മിഴിവേകി.

ഗാനത്തിന്റെ കോറസ് വിഭാഗത്തിൽ ബിജു പി. സാം, ജോനാഥൻ ജോൺ,ആൻ സൂസൻ വിപിൻ, എലിസബേത് സൈമൺ, അഞ്ജിന കെ. ആന്റോ, ദീപ ജോൺസൺ, നീതു സാം, ജൂലിയ മറിയം ബിജു, സോമി ബിജു എന്നിവർ പങ്കാളികളായി.
വീഡിയോ നിർമ്മാണം ആശിഷ് ജോർജ്, റോഹൻ റോയ് എന്നിവർ നിർവഹിച്ചപ്പോൾ, ഡിസൈൻ ഒരുക്കിയത് ജോസ് വി. ജോസഫ് ആണ്.

ക്രൈസ്തവ വിശ്വാസവും ആത്മീയ സന്ദേശവും സംഗീതത്തിലൂടെ ഹൃദയങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയിരിക്കുന്ന ഈ ഗാനാവിഷ്കാരം വിശ്വാസി സമൂഹത്തിനും സംഗീതാസ്വാദകർക്കും ഒരുപോലെ അനുഗ്രഹമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading