ഇന്നത്തെ ചിന്ത : സ്തുതി |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 119:164
നിന്റെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.

ദൈവത്തെ സ്തുതിക്കുവാൻ സമയങ്ങളോ കാലങ്ങളോ ആവശ്യമില്ല. എല്ലാക്കാലത്തും വാഴ്ത്തുവാൻ (സങ്കീ. 34:1) കഴിയും എന്ന് സങ്കീർത്തനത്തിൽ കാണുന്നുണ്ടല്ലോ. ഇവിടെ പറയുന്നത് ദിവസം ഏഴു പ്രാവശ്യം സ്തുതിക്കുന്നുണ്ടെന്നാണ്. പലരും പല രീതിയിലാകും ദൈവത്തെ സ്തുതിക്കുക. എന്നാൽ ഇടവിടാതെ സ്തുതിക്കാൻ കഴിയുന്നതാണ് ഉത്തമം. ദിവസം മൂന്നു പ്രാവശ്യം ദൈവത്തോട് പ്രാർത്ഥിച്ച ദാനിയേലും ദാവീദും ഒക്കെ മാതൃകയാണ്. സ്തുതിക്കുന്നത് നേരുള്ളവർക്കു ഉചിതമല്ലോ (33:1). ജീവനുള്ളവർക്ക് മാത്രമേ ദൈവത്തെ സ്തുതിക്കാൻ കഴിയൂ(115:17,18). അത് ജീവന്റെ ലക്ഷണം കൂടിയാകട്ടെ!
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like