ഇന്നത്തെ ചിന്ത : സഹോദര സ്നേഹം|ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 133:1
ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!

News Middle Advt Banner

ക്രിസ്തീയ ഐക്യത്തെ ഊട്ടിയുറപ്പിക്കുന്ന ചെറിയൊരു സങ്കീർത്തനമാണ് 133. സഹോദര ഐക്യം കുടുംബത്തിലായാലും സഭയിലായാലും അത് ശ്രേഷ്ഠവും മനോഹരവുമല്ലോ. വ്യത്യസ്ത സ്വഭാവവും കഴിവുമുള്ളവരാണ് നാമെങ്കിലും നാം ഉറപ്പിക്കപ്പെടേണ്ടത് പരിശുദ്ധത്മാവിനാലാണ്. അത് എളിയവരിലേക്കും താണവരിലേക്കും ഒഴുകണം. അതാണ് അഹരോന്റെ താടിയിലൂടെ മനസിലാകുന്നത്. മാലിന്യമേശാത്തതും നിശബ്ദവുമായ ഹെർമോന്യ മഞ്ഞുപോലെയും സഹോദര ഐക്യം നിലനിൽക്കേണം. അത് വിശുദ്ധിയും ശാന്തതയും കുളിർമയും നിറഞ്ഞതാകുമ്പോൾ നാം സന്തുഷ്ടരാകും.
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading