ഇന്നത്തെ ചിന്ത : സംതൃപ്തി |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ131:2,3
ഞാൻ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു; തന്റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ എന്റെ പ്രാണൻ എന്റെ അടുക്കൽ മുലകുടി മാറിയതുപോലെ ആകുന്നു.
യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും യഹോവയിൽ പ്രത്യാശ വെച്ചുകൊൾക._

ഒരു ദൈവഭക്തന്റെ ക്ഷമാപൂർവമുള്ള കാത്തിരിപ്പിനെ വിവരിക്കുന്ന സങ്കീർത്തനമാണിത്. ഒരു പിഞ്ചു പൈതൽ തന്റെ അമ്മയുടെ പരിലാളനം അനുഭവിച്ചു സംതൃപ്തി നേടുന്നപോലെ, ദൈവം തന്നെ ആക്കിയിരിക്കുന്ന സ്ഥലത്തു, ഏത് സാഹചര്യത്തിലും സംതൃപ്തനാകുന്ന സങ്കീർത്തനക്കാരനെ കാണാം. കുട്ടികൾ അറിവാകും മുൻപേ കരഞ്ഞു അമ്മയുടെ ശ്രദ്ധ നേടും, അറിവായശേഷം വായ തുറന്നു ആവശ്യം പറയും. ക്ഷമകൊണ്ട് അവർ കാര്യം നേടുന്നപോലെ ക്ഷമയോടെ കാത്തിരുന്നാൽ അവിടുത്തെ പ്രവർത്തികൾ കാണാം. വിശ്വസിച്ചു ആമേൻ പറഞ്ഞു ഇന്നത്തെ ദിവസം ആരംഭിക്കാം.
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.