ലേഖനം: വിശ്വസ്തനായിരിക്കുക | സിന്ധു ബോബി, ബാംഗ്ലൂർ

യിരമ്യാവ് പ്രവാചകൻ്റെ പുസ്തകം 5:3 പറയുന്നു – യഹോവേ നിൻ്റെ കണ്ണ് വിശ്വസ്തതയല്ലോ നോക്കുന്നത്.
രക്ഷാ നായകൻ്റെ ഭൂമിയുടെ മേലുള്ള ദൗത്യം പൂർത്തീകരിക്കാൻ വിശ്വസ്തരായ അനേകം പടയാളികളെ ആവശ്യമാണ് . വിശ്വസ്തത ദൈവത്തിൻ്റെ സ്വഭാവമാണ് . ലേഖനത്തിൽ പറയുന്നത് പോലെ , കർത്താവു വിശ്വസ്തൻ നാം എത്ര അവിശ്വസ്തരായിരുന്നാലും വിശ്വസ്തനായി ആ സ്വഭാവം ത്യജിച്ച് കളയാതെ തന്നെ നിയമിച്ചാക്കിയവന് അവൻ വിശ്വസ്തനായിരുന്നത്.

തലമുറ തലമുറയായി വിശ്വസ്തതയോടെ നമ്മെ കാക്കുന്ന ആ പിതാവിൻ്റെ മക്കൾ ജീവിത യാത്രയിലെ ഓരോ ഘട്ടത്തിലും ഉത്തരവാദിത്വത്തിൽ വിശ്വസ്തതയോടെ ആയിരിക്കുവാൻ ആഗ്രഹിക്കുന്നു. പ്രധാനമായി ദൈവത്തെ സ്നേഹിക്കുന്നതിലും സേവിക്കുന്നതിലും വിശ്വസ്തരായിരിക്കണം. പഴയ നിയമത്തിൽ യഹൂദയിലെ രാജാവായ അമസ്യാവു യഹോവെക്കു പ്രസാദമുള്ളത് ചെയ്തു , എന്നാൽ ഏകാഗ്ര ഹൃദയത്തോടെ അല്ലതാനും. വിശ്വസ്തത ഇല്ലാതെ ദൈവീക കാര്യങ്ങളിൽ ദൈവത്തെ പ്രീതിപ്പെടുത്തുവാൻ കഴിയുന്നതല്ല . ദൈവത്തിനു കൊടുക്കുന്ന ആരാധനയിലും, ആത്മീക കാര്യങ്ങളിലും , ജീവന കാര്യങ്ങളിലും കുടുംബ ബന്ധങ്ങളിലും , കൊടുക്കൽ വാങ്ങലുകളിലും കൂട്ട് സഹോദരങ്ങളോടും സഹ ജീവികളോടും നാം വിശ്വസ്തരായിരിക്കണം. ദൈവം നമ്മുടെ പ്രാപ്തിക്കനുസരിച്ച് തന്ന താലന്തുകൾ വിശ്വസ്തതയോടെ വ്യാപാരം ചെയ്യണമെന്ന് ഉപമയിലൂടെ സുവിശേഷത്തിൽ നമ്മുടെ കർത്താവായ യേശു ക്രിസ്തു കാണിച്ചു തന്നു. അല്പതിൽ വിശ്വസ്തത കാണിച്ചാൽ ദൈവം നമ്മെ അധികത്തിലും വിചാരകനാക്കും.

സങ്കീർത്തന പുസ്തകത്തിൽ പറയുന്നത് പോലെ ദൈവം വിശ്വസ്തരെ കാക്കുന്നു . കേട് കൂടാതെ കാക്കുന്നു. ദാനിയേൽ എന്ന ദൈവ പുരുഷൻ തന്നെ ആക്കിയ പദവിയിലും ദൈവീക കാര്യത്തിലും വിശ്വസ്തനായിരുന്നു. അതുകൊണ്ട് അവൻ്റെ പ്രാണന് ഹാനി വരാതെ ദൈവം കാത്തു. മോശെ തൻ്റെ ഗൃഹത്തിൽ വിശ്വസ്തനായിരുന്നത് പോലെ നാമും നമ്മുടെ ശുശ്രൂഷയിൽ വിശ്വസ്തനായിരിക്കണം. നമ്മൾ ഓരോരുത്തരും ദൈവ മർമങ്ങളുടെ ഗൃഹ വിചാരകരും ആകയാൽ അതിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തർ ആയിരിക്കണം എന്നത്രേ. പൊത്തീഫറിൻ്റെ ഭവനത്തിൽ യോസഫ് വിശ്വസ്തൻ ആയിരുന്നത് കൊണ്ടാണ് അവനെ രാജ്യത്തിൻ്റെ മേലധികാരി ആകുവാൻ ഇടയായത്.

post watermark60x60

ക്രിസ്തു യേശു എന്ന നമ്മുടെ കർത്താവ് പൗലോസിനെ വിശ്വസ്തൻ എന്ന് എണ്ണി ശുശ്രൂഷയ്ക്ക് ആക്കിയതയി 1 തിമോത്തിയോസ് ലേഖനത്തിൽ നാം കാണുന്നു (1:12) . കർത്താവ് തന്ന ശുശ്രൂഷ വിശ്വസ്തതയോടെ ചെയ്തു തീർക്കണം . ആത്മാവിൻ്റെ ഫലമായ വിശ്വസ്തത ഭൂമിയിൽ നിന്ന് മനുഷ്യരുടെ ഇടയിൽ നിന്ന് മുളച്ചു മേഘങ്ങളോളം എത്തുന്നു. മറ്റുള്ളവർ എങ്ങനെ നമ്മോട് വിശ്വസ്തത കാണിക്കണം എന്ന് നാം ആഗ്രഹിക്കുന്നുവോ അങ്ങനെ നാം അവരോട് വിശ്വസ്തത പുലർത്തണം.

മിക്ക മനുഷ്യരും തങ്ങളോട് ദയാലുവയ ഒരുവനെ കാണും, എന്നാൽ വിശ്വസ്തനായ ഒരുവനെ ആരു കണ്ടെത്തും എന്ന് സദൃശ്യ വാക്യങ്ങളിൽ പറയുന്നു (20:6) . അത് പോലെ എല്ലാ ഉത്തരവാദിത്വങ്ങൾക്കും കണക്ക് കൊടുക്കേണ്ട ഒരു ദിവസം വരും. ആ ദിവസത്തിൽ കർത്താവ് പറഞ്ഞത് പോലെ , ‘നന്ന് നല്ലവനും വിശ്വസ്തനുമായ ദാസനെ നീ അല്പത്തിൽ വിശ്വസ്തനായതുകൊണ്ട് ഞാൻ നിന്നെ അധികത്തിൽ വിചാരകനാക്കും , നിൻ്റെ യജമാനൻ്റെ സന്തോഷത്തിലേക്ക് പ്രവേശിക്കുക’ എന്ന് പറഞ്ഞത് പോലെ കേൾക്കാൻ നാമും ഇടയാക്കണം .

പുതിയ നിയമത്തിലെ പ്രവാചക പുസ്തകമായ വെളിപ്പാട് പുസ്തകത്തിൽ സഭയോട് പറഞ്ഞത് പോലെ മരണ പര്യന്തം വിശ്വസ്തനായിരിക്ക, എന്നാൽ ഞാൻ ജീവ കിരീടം നിനക്കു തരും.
നമുക്ക് ഓരോരുത്തർക്കും വിശ്വസ്തതയോടെ ജീവിച്ച് ഈ ജീവ കിരീടം പ്രാപിക്കാം.

ദൈവം നമ്മെ അതിനായി അനുഗ്രഹിക്കുമാറാകട്ടെ .

സിന്ധു ബോബി, ബാംഗ്ലൂർ

-ADVERTISEMENT-

-ADVERTISEMENT-

You might also like