ഇന്നത്തെ ചിന്ത : ഉഷസിനായി കാത്തിരിക്കുക |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 130:6
ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.

സ്വാഭാവികമായും ഉഷസിനായി കാത്തിരിക്കുന്നവർ കാവൽക്കാരാണ്. പ്രഭാതമായാൽ അവർ തങ്ങളുടെ ദൗത്യം അവസാനിപ്പിച്ചു മടങ്ങുന്നു. എന്നാൽ ആ കാത്തിരിപ്പിനെക്കാൾ പ്രധാനമാണ് ദൈവത്തിനായ് കാത്തിരിക്കുക എന്നത്. യെശയ്യാ 40:31ഇങ്ങനെ പറയുന്നു, “എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും”.
പ്രിയരേ, ഇന്നും നമ്മുടെ കാത്തിരിപ്പ് ക്രിസ്തുവിന്റെ പുനരാഗമനത്തിന് വേണ്ടിയാണല്ലോ. അതിനായ് ഒരുങ്ങാം. കാത്തിരിപ്പ് വെറുതെയാവില്ല.
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like