ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് അലൈൻ സഭാ ശുശ്രൂഷകനായി പാസ്റ്റർ ബേബി റോയ് നിയമിതനായി

അലൈൻ :ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ്, അലൈൻ സഭാ ശുശ്രൂഷകനായി(പാസ്റ്റർ ഇൻ ചാർജ്) പാസ്റ്റർ ബേബി റോയ് ചുമതലയേറ്റു. മെയ്‌ 18 ശനിയാഴ്ച അലൈൻ ഓയാസിസിൽ പാസ്റ്റർ റെജി മാത്യുവിന്റെ അധ്യഷതയിൽ നടന്ന ആരാധനയിൽ നാഷണൽ ഓവർസിയർ റവ. ഡോ. കെ. ഓ. മാത്യു പ്രാർത്ഥിച്ചു പാസ്റ്റർ റോയിയെ പാസ്റ്റർ ഇൻ ചാർജായി നിയോഗിച്ചു. സഭയുടെ മുൻകാല സഹ ശുശ്രൂഷകൻ പാസ്റ്റർ ഫിലെ സാമുവേൽ, ഫിലഡൽഫിയ സന്നിഹതനായിരുന്നു. പുനലൂർ സ്വദേശിയും മഞ്ഞമൺകാല ചർച്ച് ഓഫ് ഗോഡ് സഭാംഗമായ പാസ്റ്റർ റോയ് മൂന്ന് പതിറ്റാണ്ടായി യുഎഇയിൽ വിവിധ സുവിശേഷ പ്രവർത്തനങ്ങളിൽ ഉണ്ട്. ഗിൽഗാൽ ബൈബിൾ കോളേജ്, ഷാർജിൽ നിന്നും B. Th, M. Div എന്നീ ബിരുദങ്ങൾ നേടിയിട്ടുണ്ട്. പരേതയായ സിസ്റ്റർ ഷൈനി റോയ് ആണ് ഭാര്യ. മക്കൾ : ജോഷ്യ, ജോയൽ. പാസ്റ്റർ റെജി മാത്യു സീനിയർ ശ്രുശൂഷകനായ ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് അലൈൻ 2003 മെയ്‌ മാസം ഡോ. കെ. ഓ. മാത്യു പ്രാർത്ഥിച്ചു ആരംഭിച്ച പ്രവർത്തനം ഇന്ന് അനേകർ ആരാധിക്കുന്ന സഭയായി ദൈവം വളർത്തി. ആരാധന എല്ലാ ശനിയാഴ്ചയും വൈകിട്ട് 7:30 മുതൽ 9:30 വരെ അലൈൻ ശാലോം ഹാളിൽ നടന്നു വരുന്നു.

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.