കാലികം: മയക്കുമരുന്ന് മരുന്നല്ല | പാസ്റ്റർ. സുനിൽ സെഖറിയ

പുകയില, മദ്യ൦, മയക്കുമരുന്ന്, തുടങ്ങിയ മാദക വസ്തുക്കളുടെ മായിക ലഹരി മാരകമാണ്. തിന്മയുടെ പുഴുക്കുത്തേറ്റ തലമുറകൾക്കു ജന്മം നൽകാനേ ഇവയുടെ ഉപയോഗം സഹായകമാകുന്നുള്ളൂ. തന്മൂല൦ ഉണ്ടാകുന്ന സാമൂഹിക വിപത്തുകൾക്കു പരിധിയില്ല. ലഹരി പദാർഥങ്ങളുടെ ഉപയോഗത്തിലെ ഭയാനകമായ വർദ്ധനവ് ശാപഗ്രസ്തമായ ഒരു

ഭാവിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മയക്കുമരുന്നിന് അടിമയാക്കി, അവയുടെ വില്പനയ്ക്ക് മയക്കുമരുന്ന് മാഫിയ ഉപയോഗിച്ചിരുന്ന മിടുക്കിയായിരുന്ന അക്ഷയയെ പോലീസ് അറസ്റ് ചെയ്തപ്പോൾ ആ കുട്ടിയിൽ നിന്നും ഉയർന്ന നിലവളി നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. വലിയ പ്രതീക്ഷകൾ മനസ്സിൽ താലോലിച്ചിരുന്ന മിടുക്കിയായ ഈ കുട്ടി കെണിയിൽ വീണത് ഒറ്റപ്പെട്ട സംഭവമല്ല. വിദ്യാ സമ്പന്നരായ അനേകം ചെറുപ്പക്കാർ ഇത്തരം കെണിയിൽ അറിഞ്ഞോ അറിയാതെയോ അകപ്പെടുന്നുണ്ട്. പണവും, ആഢംബര ജീവിതവും വാഗ്ദാനം ചെയ്തും പ്രണയം നടിച്ചും കൗമരക്കാരെ ഈ ചെകുത്താൻമാർ വലയിൽ വീഴ്ത്തുകയാണ്.

കുട്ടികളോടും ചെറുപ്പക്കാരോടും ഒരു വാക്ക്:
പ്രണയം നടിച്ചും മോഹനസുന്ദര വാഗ്ദാനങ്ങൾ നൽകിയും അടുത്തു വരുന്ന കശ്മലൻമാരെ സൂക്ഷിക്കുക. അവർ ഒരുക്കുന്ന കെണിയിൽ അകപ്പെടാതെ അകലം പാലിക്കുക.

രക്ഷകർത്താക്കളോടും ഒരു വാക്ക്: നിങ്ങളുടെ മക്കളെ സസൂക്ഷ്മം നിരീക്ഷിക്കുകയും, നന്നായി സ്നേഹിച്ചു ഹൃദ്യമായി ഇടപെടുകയും ചെയ്യുക.

ബിവറേജ് ഔട്ട്ലെറ്റുകൾ (Beverage outlet) എല്ലാ റോഡരുകിലു൦ സ്ഥാപിച്ചുകൊണ്ട് സ൪ക്കാർ വൻ ലാഭ൦ കൊയ്യുന്ന ഈ കാലത്തു വ്യക്തികളെയു൦ കുടുംബങ്ങളയു൦ നശിപ്പിക്കുന്ന ഇത്തരം സാമൂഹിക വിപത്തുകളിൽ നിന്നു൦ അവരെ രക്ഷിക്കുവാൻ ദൈവ സഭകൾ കൂടുതൽ കാര്യക്ഷമമായി പ്രവ൪ത്തിക്കേണ്ടുന്ന സമയമാണിത്. ലഹരിക്കടിമയായി വിവേകവും വിവേചനവും നഷ്ടപ്പെട്ട മനുഷ്യൻ പിശാചിന്റെ പിടിയിലാണ്. ദൈവത്തിന്നു മാത്രമേ ആ വ്യക്തിയെ വിടുവിക്കാൻ കഴിയൂ. ദൈവ സഭകൾ ഈ യാഥാർത്ഥ്യം മനസ്സിലാക്കി ശക്തമായി പ്രവർത്തിക്കുവാൻ തയ്യറാവുക.
വീട് മുടിപ്പിക്കുന്ന, കുടുംബം തക൪ക്കുന്ന, കുട്ടികളുടെയും, ചെറുപ്പക്കാരുടെയും ഭാവി തുലക്കുന്ന ലഹരിയെ തുരത്തുവാ൯ നമുക്കു അണിചേരാ൦. ലഹരിയിൽ മുങ്ങിമരിക്കുവാ൯ യുവതലമുറയെ വിട്ടു കൊടുക്കില്ല എന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ചു കൊണ്ട് സജീവമായി നമുക്കു പ്രവ൪ത്തിക്കാ൦.
ലഹരിക്കപ്പുറമുള്ളൊരു ജീവിതം യേശു ക്രിസ്തുവിൽ ആസ്വദിക്കുവാൻ നമുക്കു യുവതലമുറയെ ക്ഷണിക്കാ൦.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.