പി.വൈ.പി.എ അടൂർ വെസ്റ്റ് സെന്റർ ഏകദിന ക്യാമ്പ് സെപ്റ്റംബർ 10 ന്

അടൂർ: പി വൈ പി എ അടൂർ വെസ്റ്റ് സെന്റർ ഏകദിന ക്യാമ്പ് (KAIROS -2) 2022 സെപ്റ്റംബർ 10 ശനിയാഴ്ച ഐ.പി.സി ഹെബ്രോൻ കടമ്പനാട് നടക്കും. രാവിലെ 9 മണി മുതൽ നടക്കുന്ന ക്യാമ്പ് ഐപിസി അടൂർ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യും.
‘ഞാൻ ആരാണ്? (Who am I ?)’ എന്ന തീമിനെ അടിസ്ഥാനമാക്കി വിവിധ സെക്ഷനുകളിൽ ഡോ ബിനു ആലുംമൂട്ടിൽ, പാസ്റ്റർ ചെയ്സ് ജോസഫ് എന്നിവർ ക്ലാസുകൾ നയിക്കും.
എക്സൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങൾക്കായി പ്രത്യേകം ചിൽഡ്രൻസ് ഫെസ്റ്റും നടക്കും.
ജോയൽ പടവത്ത്, ജോൺസൻ ഡേവിഡ്, എബി ശൂരാനാട് എന്നിവർ പ്രൈസ് ആൻഡ് വാഷിപ്പിന് നേതൃത്വം നൽക്കും.
വൈകിട്ട് 5 മണി മുതൽ നടക്കുന്ന സുവിശേഷ റാലി പരസ്യ യോഗത്തിൽ പാസ്റ്റർ അജി ഐസക് ദൈവവചനം ശുശ്രൂഷക്കും.
പി വൈ പി എ അടൂർ വെസ്റ്റ് സെന്റർ പ്രസിഡന്റ് സുവി. ജിബിൻ ഫിലിപ്പ് തടത്തിൽ, സെക്രട്ടറി ലിജോ സാമൂവേൽ, ട്രഷറർ ഫിന്നി കടമ്പനാട് ജനറൽ കോഡിനേറ്റർ സുവി. ജോർജ് തോമസും സെന്റർ പി വൈ പി എ കമ്മിറ്റിയും ക്യാമ്പിന് നേതൃത്വം നൽക്കും എന്ന് പബ്ലിസിറ്റി കൺവീനർ വിപിൻ ഫിലിപ്പ് മണ്ണടി അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like