ഏ ജി കോട്ടയം സെക്ഷൻ സ്വതന്ത്യദിന സന്ദേശ യാത്ര നടത്തി

കോട്ടയം: അസ്സബ്ലീസ് ഓഫ് ഗോഡ് കോട്ടയം സെക്ഷൻന്റെ ആഭിമുഖ്യത്തിൽ പുളിക്കൽകവല മുതൽ കോട്ടയം പട്ടണം വരെ സ്വതന്ത്യ സന്ദേശ യാത്ര നടത്തി.സെക്ഷൻ സി ഏ പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് അധ്യക്ഷൻ ആയ ഉത്ഘാടന സമ്മേളനത്തിൽ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബിജു കെ എബ്രഹാം യാത്ര ഉത്ഘാടനം ചെയ്തു. മുൻ പ്രൊസ്ബിറ്റർ പാസ്റ്റർ പി യൂ കുര്യക്കോസ് ഫ്ലാഗ് ഓഫ് നിർവഹിച്ചു.പാസ്റ്റർമാരായ ബിജു കെ എബ്രഹാം, സജി ജേക്കബ്,പി യൂ കുര്യക്കോസ്, സാം പി മാത്യു ,സോജി ചാക്കോ, ബാബു വർഗീസ്,എന്നിവരും സുവിശേഷകൻ ബോണി മൂലേടം, പീറ്റർ സർ, എന്നിവരും പ്രസംഗിച്ചു.സൗണ്ട് ഓഫ് റെവലേഷൻ ബാൻഡ് ഒളശ്ശ, നാലുമണി കാറ്റു മോറിയ മ്യൂസിക് ടീം ഗാന ശുശ്രുഷക്ക് നേതൃത്വം നൽകി.ഡബ്ല്യൂ. എം. സി പ്രസിഡന്റ്‌ സിസ്റ്റർ രതിക ജോൺ ട്രാക്ട് വിതരണ ശുശ്രുഷക്ക് നേതൃത്വം നൽകി.സെക്ഷൻ ട്രെഷറാർ പാസ്റ്റർ ഷാജി ജോർജ് അധ്യക്ഷൻ ആയ സമാപന സമ്മേളനത്തിൽ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട് സമാപന സന്ദേശം നൽകി.ദേശീയ പതാകയുടെ നിറം അണിഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞു ആണ് ഈ യോഗത്തിൽ ഏരിയ പങ്കും ആളുകൾ പങ്കെടുത്തു എന്നതാണ് ഈ യാത്രയുടെ ഏറ്റവും വലിയ ആകർഷണം.സെക്ഷൻ പുത്രിക സംഘടനകളുടെ ചുമതലക്കാർ ആണ് ഈ യാത്രയുടെ മുഖ്യ സംഘടകർ.

-ADVERTISEMENT-

-ADVERTISEMENT-

You might also like