ചെങ്ങമനാട് വൈഎംസിഎ പ്രവർത്തനോദ്ഘാടനവും സ്ഥാപക ദിനാചരണവും നടന്നു

കൊട്ടാരക്കര: ചെങ്ങമനാട് വൈഎംസിഎ പ്രവർത്തനോദ്ഘാടനവും വൈ എം സി പ്രസ്ഥാനത്തിൻ്റെ 182-ാമത് സ്ഥാപകദിനാചരണവും നടന്നു.
ബേത്‌ലഹേം ആശ്രമം സുപ്പീരിയർ കെ. സക്കറിയ റമ്പാൻ ഉദ്ഘാടനം ചെയ്തു.സ്ഥാപക ദിനാചരണത്തിന്റെ ഉദ്ഘാടനം വൈഎംസിഎ ദേശീയ മാധ്യമ വിഭാഗം ചെയർമാൻ കെ.ഒ.രാജുക്കുട്ടി നിർവഹിച്ചു.
പ്രസിഡൻ്റ് എൽ.ബാബു അധ്യക്ഷത വഹിച്ചു.പരിസ്ഥിതി സംരക്ഷണ സെമിനാർ കവി ജോർജ് ജേക്കബ് നേതൃത്വം നൽകി.
നവാഭിക്ഷക്തരായ വൈദികർ റവ.അജീഷ് കെ അലക്സ്, ഫാ.ഗീവർഗീസ് ഈശോ ജോസഫ് എന്നിവരെ യോഗത്തിൽ ആദരിച്ചു.സെക്രട്ടറി മോൻസി അലക്സ്.ഒ.ജോൺ, എക്യൂമെനിക്കൽ സെൻ്റർ ചെയർമാൻ എൽ.തങ്കച്ചൻ, ഫാ.ജേക്കബ് സാമുവേൽ,ഗ്രാമപഞ്ചായത്തംഗങ്ങളായ അനിൽ.എസ്.ജോയി ,അലക്സ്.കെ.മാത്യു, ട്രഷറർ ജോർജുകുട്ടി തോമസ്, കെ.കെ.തോമസ്, വി.എൽ.ജോർജുകുട്ടി, ജി.പാപ്പച്ചൻ, എം.ഗീവർഗീസ്, കെ.അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading