ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറിയായി ഡോ. പീറ്റർ ജോയി നിയമിതനായി

തിരുവല്ല: ക്രൈസ്തവ എഴുത്തുപുര പുതിയ ജനറൽ സെക്രട്ടറിയായി സാമൂഹിക പ്രവർത്തകനും മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധനുമായ ഡോ. പീറ്റർ ജോയി തിരഞ്ഞെടുക്കപ്പെട്ടു. മെയ് 30 ന് നടന്ന ജനറൽ കൗൺസിൽ മീറ്റിങ്ങിലാണ് ഐക്യകണ്ഠേന തിരഞ്ഞെടുത്തത്. ക്രൈസ്തവ എഴുത്തുപുരയുടെ തുടക്കം മുതൽ പ്രസ്ഥാനത്തിന്റെ ഭാഗമായി വിവിധ ചുമതലകളിൽ പ്രവർത്തിച്ചു വരുന്നു.

ഡോ. പീറ്റർ ജോയി കഴിഞ്ഞ 15 വർഷത്തിലേറെയായി മെഡിക്കൽ, സൈക്യാട്രിക് സോഷ്യൽ വർക്ക്, പുനരധിവാസം, കൗൺസിലിംഗ്, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളിൽ സജീവമായി പ്രവർത്തിച്ചു വരികയാണ്. നിലവിൽ ന്യൂസിലൻഡിലെ പ്രമുഖ സാമൂഹിക സേവന സ്ഥാപനത്തിൽ മെന്റൽ ഹെൽത്ത് വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന വ്യക്തികളുടെയും കുടുംബങ്ങളുടെയും പുനരധിവാസ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നു.

സോഷ്യൽ വർക്കിൽ പി.എച്ച്.ഡി., എം.ഫിൽ., മെഡിക്കൽ ആൻഡ് സൈക്യാട്രിക് സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സ് ബിരുദങ്ങൾ നേടിയിട്ടുള്ള ഡോ. ജോയി, അക്കാദമിക മികവും സാമൂഹിക പ്രതിബദ്ധതയും ഒരുപോലെ സംയോജിപ്പിച്ച വ്യക്തിത്വമായിട്ടാണ് അറിയപ്പെടുന്നത്. നിലവിൽ ന്യൂസിലൻഡിലെ മസ്സി സർവകലാശാലയിൽ ഉന്നത പഠനവും തുടരുകയാണ്.

ന്യൂസിലൻഡിലേക്ക് കുടിയേറുന്നതിന് മുമ്പ് ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ പ്രസിഡന്റൊയും സാമൂഹിക പ്രവർത്തന വിഭാഗമായ ശ്രദ്ധയുടെ അന്തർദേശീയ ഡയറക്ടറായും തുടർന്ന് സോഷ്യൽ വർക്ക് കോ-ഓർഡിനേറ്ററായും പ്രവർത്തിച്ച അദ്ദേഹം, ദുരന്താശ്വാസ പ്രവർത്തനങ്ങൾ, ആദിവാസി ക്ഷേമ പദ്ധതികൾ, യുവജന ശാക്തീകരണ പരിപാടികൾ, കൗൺസിലിംഗ് സേവനങ്ങൾ, ആരോഗ്യ ബോധവത്കരണ ക്യാമ്പുകൾ തുടങ്ങി നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകി.

കേരളത്തിൽ പ്രളയവും ഉരുൾപൊട്ടലും ഉൾപ്പെടെയുള്ള ദുരന്തഘട്ടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും, കോവിഡ് മഹാമാരിക്കാലത്ത് കുടുംബങ്ങൾക്ക് സഹായങ്ങൾ എത്തിച്ചതും, വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തതും ശ്രദ്ധേയമായ സേവനങ്ങളായി വിലയിരുത്തപ്പെടുന്നു.

വിശ്വാസവും വിനയവും പ്രൊഫഷണൽ മികവും കൈമുതലായ വ്യക്തിത്വമാണ് ഡോ. പീറ്റർ ജോയി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ക്രൈസ്തവ എഴുത്തുപുര കൂടുതൽ വളർച്ചയും ആഗോള സ്വാധീനവും കൈവരിക്കുമെന്ന് ജനറൽ കൗൺസിൽ അംഗങ്ങൾ വിലയിരുത്തി.

ഭാര്യ അനീഷാ ജോൺ, ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നേഴ്സിങ് രംഗത്ത് പ്രവർത്തിച്ച ശേഷം എപ്പോൾ കുടുംബസമേതം ന്യൂസിലൻഡിൽ ആയിരിക്കുന്നു.
മകൻ തിമോത്തി ജോ പീറ്റർ മകൾ ടാനിയ ആൻ പീറ്ററും ആണ്

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.