പാസ്റ്റർ റോയി പി ജോർജ് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വൈ.പി.ഇ സംസ്ഥാന പ്രസിഡന്റായി നിയമിതനായി

KE News Desk | Thiruvalla

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് യുവജന വിഭാഗമായ വൈ.പി.ഇ (YPE) യുടെ സംസ്ഥാന പ്രസിഡന്റായി പാസ്റ്റർ റോയി പി ജോർജ് നിയമിതനായി. 2026 ജൂൺ 2-ന് ചൊവ്വാഴ്ച സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ. റെജിയുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റേറ്റ് കൗൺസിൽ യോഗത്തിലാണ് പുതിയ വൈ.പി.ഇ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

നിലവിൽ ദൈവസഭയുടെ കൗൺസിൽ അംഗമായും, മലപ്പുറം സെന്റർ ശുശ്രൂഷകനായും, കൊന്നപ്പാറ പ്രാദേശിക സഭയുടെ ശുശ്രൂഷകനായും സേവനം അനുഷ്ഠിച്ചുവരുന്ന പാസ്റ്റർ റോയി പി ജോർജ്, യുവജന പ്രവർത്തനരംഗത്ത് ശ്രദ്ധേയമായ നേതൃത്വപാടവം കാഴ്ചവെച്ച വ്യക്തിയാണ്. മുൻ വൈ.പി.ഇ സംസ്ഥാന പ്രസിഡന്റായിരുന്ന പാസ്റ്റർ മാത്യു ബേബി ലിറ്ററേച്ചർ ഡയറക്ടറായി നിയമിതനായതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് പാസ്റ്റർ റോയി പി ജോർജിനെ നിയമിച്ചിരിക്കുന്നത്. ഭാര്യ: നിസ്സി റോയി. മക്കൾ: ആരോൺ, ബാരോൺ, സെറോൺ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading