സുവിഷേകൻ ഫിലിപ്പോസ് കളത്രയിലിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് അക്കരെ നാട്ടിൽ


കോട്ടയം: ക്രൈസ്തവ കൈരളിയ്ക്ക് 100 ൽ പരം ഗാനങ്ങൾ സംഭാവന ചെയ്ത കോട്ടയം, പാമ്പാടി സുവിഷേകൻ ഫിലിപ്പോസ് കളത്രയിലിന്റെ ഭാര്യഅന്നമ്മ ഫിലിപ്പ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് കൈതമറ്റം ഐപിസി സഭയുടെ നേതൃത്വത്തിൽ വട്ടക്കുന്ന് സെമിത്തേരിയിൽ നടന്നു.

ആനന്ദമാം നിൻ ജിവിതം, യേശുവേ എൻ പ്രാണനാഥാ, കുഞ്ഞാടിൻ്റെ കല്യാണനാളിൽ, ഉണരുക സീയോൻ, ഞാൻ യഹോവയെ, കാൽവറി ക്രൂശിൽ, യേശുവാണെനിക്ക് ആശ്രയം, സ്തോത്രഗീതങ്ങൾ, സ്തുതിച്ചിടുക നാം, പോകാം ക്രൂശ് എടുത്തു നാം തുടങ്ങിയ അറിയപ്പെടുന്ന പല ഗാനങ്ങളും ഫിലിപ്പോസ് ഉപദേശിയുടെതാണ്.

മക്കൾ സജൂ, ജെസി കൊച്ചുമകൻ അലക്സ് എന്നിവർ സംഗീതലോകത്ത് പിതാവിന്റെയും മാതാവിന്റെയും കാൽച്ചുവടുകൾ പിന്തുടരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like