റ്റി.പി.എം ആവഡി: സുവിശേഷ പ്രസംഗം ഇന്ന് മുതൽ

ആവഡി / (തമിഴ്നാട്): ദി പെന്തെക്കൊസ്ത് മിഷൻ ആവഡി സഭയുടെ (അടയാർ സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഇന്ന് ജൂലൈ 7 മുതൽ 10 വരെ ആവഡി സി റ്റി എച്ച് റോഡിലെ കവളപാളയം ബസ് സ്റ്റോപ്പിന് സമീപം ഉള്ള റ്റിപിഎം ആരാധനാലയത്തിൽ നടക്കും.
വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം നടക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും യോഗത്തിൽ പങ്കെടുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like