ന്യൂ ടെസ്റ്റ്മെന്റെ ചർച്ച് (റ്റി.പി.എം) യു.എസ് സർവ്വദേശീയ കണ്‍വൻഷൻ ഞായറാഴ്ച സമാപിക്കും

KE News Desk l London, UK

ഇന്ത്യാനാ / (പെൻസൽവേനിയ): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ അമേരിക്കയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ന്യൂ ടെസ്റ്റ്മെന്റെ ചർച്ച് സർവ്വദേശീയ കണ്‍വൻഷന് അനുഗ്രഹീത തുടക്കം.
ഇന്നലെ വൈകിട്ട് നടന്ന സുവിശേഷ പ്രസംഗത്തോടെ തുടക്കം കുറിച്ചു സാർവ്വദേശീയ കണ്‍വന്‍ഷന്‍ ജൂലൈ 10 വരെ പെൻസൽവേനിയ ഇന്ത്യാനാ യൂണിവേഴ്‌സിറ്റിയിൽ നടക്കും. കൺവൻഷൻ വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 10 ന് പൊതുയോഗവും ഉച്ചക്ക് 2 മുതൽ 4 വരെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറും വൈകിട്ട് 7 ന് സുവിശേഷ പ്രസംഗവും നടക്കും. ശനിയാഴ്ച രാവിലെ 10 ന് പൊതുയോഗവും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉച്ചക്ക് 2 മുതൽ 4 വരെ ഉപവാസ പ്രാര്‍ത്ഥനയും 7 ന് സുവിശേഷ പ്രസംഗവും രോഗശാന്തി ശുശ്രൂഷയും നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ന്യൂവാര്‍ക്ക്, അറ്റ്ലാന്റ, ബ്രൂക്ലിന്‍, ചിക്കാഗോ, കൊളംബസ്, ഡാളസ്, ഹ്യൂസ്റ്റൺ, ഒർലാൻഡോ, ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ്കോ, ഒക്ലഹോമ സിറ്റി, ഫിലദെല്‍ഫിയ, വാഷിങ്ടൺ ഡി.സി, തുടങ്ങിയ യു.എസ്സിലെ ഇരുപത്തഞ്ചോളം പ്രാദേശിക സഭകളുടെയും ടൊറോന്റോ, കാൽഗറി, എഡ്മൺറ്റോൺ, മോണ്‍ട്രിയാല്‍, ഓട്ടാവ, വാൻകുവർ തുടങ്ങിയ കാനഡയിലെ പത്തോളം പ്രാദേശിക സഭകളുടെയും നൂറുക്കണക്കിന് ശുശ്രൂഷകരും ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോട് കൺവൻഷൻ സമാപിക്കും.
കൺവൻഷനിൽ സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സഭയുടെ സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നു ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. അമേരിക്കൻ ഐക്യനാടുകളിലെ സഭയുടെ ചുമതല വഹിക്കുന്ന പാസ്റ്റർ ഗ്രെഗ് വിൽ‌സൺ കൺവൻഷന് നേതൃത്വം നൽകും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റിയേഴ്‌സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
റ്റി.പി.എം സഭയുടെ സാർവ്വദേശീയ കൺവൻഷനുകൾ ചെന്നൈയിലെ ഇരുമ്പല്ലിയൂരിലും കേരളത്തിലെ കൊട്ടാരക്കരയിലും ശ്രീലങ്കയിലെ കോക്കാവിളയിലും യു എസിലെ പെൻസൽവേനിയായിലുമാണ് നടക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading