തിരുവല്ല: റോഡരികിൽ ഫോൺ വിളിച്ചുനിൽക്കവേ അനിയന്ത്രിതമായി എത്തിയ കാർ ഇടിച്ച് യുവാവ് മരിച്ചു. നിരണം ചിറയിൽപ്പറമ്പിൽ ഗീവർഗീസ്–സാലമ്മ ദമ്പതികളുടെ മകൻ ലിജോ ലൂക്കോസ് ഗീവർഗീസ് (36) ആണ് മരിച്ചത്.
എം.സി. റോഡിലെ കുളനട മാന്തുക കത്തോലിക്ക പള്ളിക്ക് സമീപമായിരുന്നു അപകടം. ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കാർ, റോഡ് സൈഡിൽ ബൈക്ക് ഒതുക്കി നിർത്തി മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്ന ലിജോയുടെ മുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ലിജോയെ ഉടൻ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടപ്ര കണ്ണാട്ട് ഷിജി മറിയം (നഴ്‌സ്, പരുമല ആശുപത്രി) ആണ് ഭാര്യ. ഷെഫ്രോൺ, ഹാനോക്ക് എന്നിവർ മക്കളാണ്.


- Advertisement -


Comments are closed.