ലേഖനം: എനിക്കൊരു ദൈവമുണ്ട് | എബ്രഹാം തോമസ്, അടൂർ

ഒരു ക്രിസ്തു വിശ്വാസിയുടെ ഏറ്റവും വലിയ ധൈര്യവും ആപ്തവാക്യവും തന്നെയാണ് “എനിക്ക് ഒരു ദൈവമുണ്ട്”എന്ന വാക്ക്. വാക്കിനുള്ളിലെ അർത്ഥവും അതിന്റെ വ്യാപ്തിയും പലരും പലപ്പോഴും മറന്നു പോകുന്നതായി നമുക്ക് കാണുവാൻ കഴിയും . സാഹചര്യങ്ങൾ മാറുമ്പോൾ വാക്കുകൾ പലപ്പോഴും പറഞ്ഞു പോകുന്നതായി കാണുന്നു.
എന്നാൽ യഥാർത്ഥമായി ദൈവത്തെ സ്നേഹിക്കുന്ന വ്യക്തിയുടെ ജീവിതത്തിൽ വരുന്ന സാഹചര്യത്തിന് മുമ്പിലും അടിപതറാതെ പറയുവാൻ കഴിയും എനിക്കൊരു ദൈവമുണ്ട് എന്ന്.

നിരവധി അനവധി ഉദാഹരണങ്ങൾ തിരുവചനത്തിൽ നിന്ന് ചൂണ്ടിക്കാണിക്കുവാൻ കഴിയും. ദാനിയേലിന്റെ ജീവിതത്തിൽ സിംഹത്തിന്റെ ഗുഹ തനിക്ക് വിധിച്ചപ്പോഴും ഒരു ഭയവുമില്ലാതെ എന്റെ ദൈവം എന്നെ വിടുവിച്ചാലും ഇല്ലെങ്കിലും ഞാൻ ദൈവത്തെ തള്ളിക്കയില്ല എന്ന് അടിയുറച്ചു വിശ്വാസം ദാനിയേലിനെ വിടുവിച്ചു. ദാനിയേലിന്റെ ജീവിതത്തിൽ കഷ്ടത വന്നപ്പോൾ മാത്രമല്ല തന്റെ സുഖപ്രദമായ അവസ്ഥയിലും അടി ഉറച്ച വിശ്വാസത്തിലും പൂർണ നിശ്ചയത്തോടു ആണ് താൻ ആയിരുന്നത്. അതുപോലെതന്നെ ആയിരിക്കണം ക്രിസ്തു വിശ്വാസികളായ നാമം. നമ്മുടെ ജീവിതമാം നൗകയിൽ സുഖകരമാം അനുഭവത്തിൽ മാത്രമല്ല ഏത് പ്രശ്നത്തിന് മുമ്പിൽ അടിപതറാതെ നാം പറയുന്നവരായിരിക്കണം എനിക്ക് ഒരു ദൈവമുണ്ട് എന്ന്. യാക്കോബിന് ദൈവം എന്റെ ദുർഗമാകുന്നു എന്ന് പറയുവാൻ നമുക്കൊക്കെ ജീവിതത്തിൽ കഴിയണം.ജോസഫിന്റെ ജീവിതവും നമുക്ക് ഉദാഹരണമാണ് ജീവിതത്തിൽ പ്രതിസന്ധി വന്നപ്പോഴും തന്നെ വിളിച്ച ദൈവം തന്നോട് കൂടെ ഉണ്ട് എന്ന് പൂർണ നിശ്ചയത്തോടെ നിന്നതിനാൽ ദൈവം ജോസഫിനെ മാനിച്ചു.

അപ്രകാരം യഥാർത്ഥമായ ദൈവത്തെ സ്നേഹിക്കുന്ന ഒരു വ്യക്തി പ്രതികൂലങ്ങൾ നിറഞ്ഞ സാഹചര്യത്തിലും തളർന്നു പോകാതെ ഉറച്ചു വിശ്വാസത്തോടും പൂർണ്ണനിശ്ചയ ന്നോടും പറയുവാൻ കഴിയും എനിക്കൊരു ദൈവമുണ്ട്.

 

എബ്രഹാം തോമസ്, അടൂർ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading